പെനാള്‍ട്ടി ഷൂട്ട് ഔ് മല്‍സരം ആവേശമായി
text_fieldsജിദ്ദ: ‘പ്രവാസ യൗവനത്തിൻറെ വീണ്ടെടുപ്പ് ’ എന്ന പ്രമേയത്തിൽ യൂത്ത് ഇന്ത്യ നടത്തുന്ന കാമ്പയിനോടനുബന്ധിച്ച് യൂത്ത് ഇന്ത്യ ശറഫിയ സ൪ക്കിൾ അൽ അബീ൪ പൊളിക്ളിനിക്കിൻെറ സഹകരണത്തോടെ സംഘടിപ്പിച്ച ‘പെനാൾട്ടി ഷൂട്ട് ഔ്’ മൽസരം ഫുട്ബാൾ പ്രേമികൾക്ക് ആവേശം പക൪ന്നു. ഗോളിയില്ലാത്ത മിനി ഗോൾ പോസ്റ്റിലേക്ക് അഞ്ചു മീറ്റ൪ ദൂരത്ത് നിന്ന് കൂടുതൽ ഗോൾ അടിക്കുക എന്നതായിരുന്നു മൽസരം. അമ്പതോളം പേ൪ പങ്കെടുത്ത മത്സരത്തിൽ കെ.ടി മൊയ്തീൻ കോയ ജേതാവായി.
അൽ അബീ൪ പൊളിക്ളിനിക് മാ൪ക്കറ്റിങ്ളമാനേജ൪ ഡോ.താരിഖ് സഫ൪ മൽസരം ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ ജിദ്ദ സൗത്ത് ചാപ്റ്റ൪ പ്രസിഡൻറ് ഷമീം വി.കെ, അൽ അബീ൪ പൊളിക്ളിനിക് സ൪വീസ് പ്രൊമോഷൻസ് മാനേജ൪ മുഹമ്മദ് ഇമ്രാൻ, ഡോ.ശജീം അഹ്മദ്, നജ്മുദ്ദീൻ എന്നിവ൪ ആശംസ നേ൪ന്നു. സി.എച്ച് അഹ്മദ് റാഷിദ് മൽസരനിയമങ്ങളും നി൪ദേശങ്ങളും മത്സരാ൪ത്ഥികൾക്കു മുമ്പിൽ അവതരിപ്പിച്ചു. സഹീ൪ ബാബു, സുനീ൪, ഷിബു, റിയാസ് എന്നിവ൪ മൽസരം നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
