ഉംറ തീര്‍ഥാടകന്‍െറ പണം കവര്‍ന്ന് വിരുതന്‍ മുങ്ങി
text_fieldsമക്ക: ഉംറ ചെയ്യാൻ എത്തിയ വല്യൂമ്മയെ ശുശ്രൂക്കാൻ മൂന്നുദിവസത്തെ അവധിക്ക് വന്നതാന്നെന്ന് പറഞ്ഞ് മിസ്ഫലയിലെ ഒരു കെട്ടിടത്തിൽ ഉംറ തീ൪ഥാടകരോടൊപ്പം കഴിച്ചുകൂട്ടിയ വിരുതൻ ഒരാളുടെ 5000റിയാൽ മോഷ്ടിച്ചു കടന്നുകളഞ്ഞു. ഇയാളുടെ മുറിയിൽ താമസിച്ചിരുന്ന മലപ്പുറത്തുനിന്നുള്ള തീ൪ഥാടകൻ രാവിലെ ബാത്ത്റൂമിൽ പോയ തക്കം നോക്കിപണം മോഷ്ടിച്ചു ഇറങ്ങി നടക്കുകയായിരുന്നു.
കോഴിക്കോട്ടുകാരനാണെന്നും ജിദ്ദയിൽ കഫറ്റീരിയയിലാണ് ജോലിയെന്നും ശാരീരികമായി ആവതില്ലാത്ത വല്യൂമ്മയെ ശുശ്രൂക്കാനാണ് വന്നതെന്നുമാണ് 25-30വയസ് തോന്നിക്കുന്ന, ഉയരം കുറഞ്ഞ, ഇരുനിറമുള്ള വിരുതൻ ലോഡ്ജില്‍് പറഞ്ഞത്. അങ്ങനെ മൂന്നുദിവസത്തേക്ക് മുറിയെടുക്കുകയും ചെയ്തു. ആദ്യദിവസം മുറിയിൽ കിടന്നിരുന്നില്ലത്രെ. 0564507808 എന്നതാണത്രെ ഇയാളുടെ മൊബൈൽ നമ്പ൪. ഇതിൽ വിളിച്ചപ്പോൾ ആദ്യം ഒന്നും അറിയാത്ത മട്ടിൽ സംസാരിക്കുകയും കാര്യത്തിലേക്ക് കടന്നപ്പോൾ തെറിവാക്കുകൾ മാത്രമാണ് വരുന്നതെന്നും നമ്പറിൽ ബന്ധപ്പെടാൻ ശ്രമിച്ചവ൪ പറഞ്ഞു. ഈ വിരുതനെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവ൪ 0502665374 (പാണ്ടിക്കാട് അലി ) എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന് അഭ്യ൪ഥിച്ചു. മൊബൈൽ കമ്പനിയുമായി ബന്ധപ്പെട്ട് ഇയാളെ തിരിച്ചറിയാനുള്ള ശ്രമം നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
