റെയില്‍വേ ബജറ്റ് ഇന്ന്
text_fieldsന്യൂദൽഹി: എട്ടു വ൪ഷത്തെ ഇടവേളക്കുശേഷം യാത്രക്കൂലി വ൪ധിപ്പിക്കുമോ എന്ന ആശങ്കക്കിടെ 2012-13ലെ റെയിൽ ബജറ്റ് കേന്ദ്ര റെയിൽവെ മന്ത്രി ദിനേശ് ത്രിവേദി ഇന്ന് പാ൪ലമെൻറിൽ അവതരിപ്പിക്കും.
ഉച്ചക്ക് 12 മണിക്കാണ് ബജറ്റ് അവതരണം ആരംഭിക്കുക. ത്രിവേദിയുടെ കന്നി റെയിൽ ബജറ്റാണിത്.
2003 മുതൽ റെയിൽവെ മന്ത്രിയും ധൈര്യപ്പെടാത്ത യാത്രക്കൂലി വ൪ധനക്ക് ത്രിവേദി മുതിരുമോ എന്നാണ് ജനം ഉറ്റുനോക്കുന്നത്. വികസന സ൪ചാ൪ജെന്നോ സുരക്ഷാ സെസ് എന്നോ പേരിട്ട് യാത്രക്കൂലി വ൪ധിപ്പിക്കാമെന്ന് നേരത്തേ വിവിധ കമ്മിറ്റികൾ ശിപാ൪ശ നൽകിയിരുന്നു. കഴിഞ്ഞ ഒരു വ൪ഷത്തിനിടയിൽ റെയിൽവെക്ക് ലഭിച്ച രണ്ട് പഠന റിപ്പോ൪ട്ടുകളിലും സ്വന്തം നിലക്ക് ആഭ്യന്തര വിഭവ സമാഹരണം വേണമെന്നാണ് നി൪ദേശം.
‘എന്തായിരിക്കണമോ അതായിരിക്കും റെയിൽ ബജറ്റ്’ എന്നായിരുന്നു ചൊവ്വാഴ്ച ബജറ്റിൻെറ അവസാന മിനുക്കുപണികൾക്കുശേഷം മാധ്യമപ്രവ൪ത്തകരെ കണ്ട ദിനേശ് ത്രിവേദിയുടെ പ്രതികരണം. യാത്രക്കൂലി വ൪ധനവുണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ അവലോകനത്തിനില്ലെന്ന് മന്ത്രി മറുപടി നൽകി. കഴിഞ്ഞ റെയിൽ ബജറ്റിൽ പ്രഖ്യാപിക്കാതെ പ്രധാനപ്പെട്ട ചില ചരക്കുകളുടെ റെയിൽമാ൪ഗമുള്ള കടത്തു കൂലി റെയിൽവെ ഇടക്കാലത്ത് വ൪ധിപ്പിച്ചിരുന്നു.
പിറവം ഉപതെരഞ്ഞെടുപ്പിൻെറ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ ഇത്തവണത്തെ റെയിൽ ബജറ്റിൽ മോഹിപ്പിക്കുന്ന വാഗ്ദാനങ്ങളുണ്ടാകുമോ എന്നാണ് കേരളം നോക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
