ഇന്ത്യന്‍ ധമാക്കാ
text_fieldsമി൪പൂ൪: ബാറ്റിലും ബൗളിലും കളം നിറഞ്ഞ യുവതാരങ്ങളിലൂടെ ചാമ്പ്യൻ ഇന്ത്യക്ക് ഏഷ്യാകപ്പിലെ ആദ്യ മത്സരത്തിൽ ശ്രീലങ്കക്കെതിരെ 50 റൺസിൻെറ ത്രസിപ്പിക്കുന്ന ജയം. വിരാട് കോഹ്ലിയും (108), ഗൗതം ഗംഭീറും (100) നേടിയ സെഞ്ച്വറികളും 32 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഇ൪ഫാൻ പത്താൻെറ പ്രകടനവുമായി ഇന്ത്യ ഓൾറൗണ്ട് മികവ് പുറത്തെടുത്തപ്പോൾ ആസ്ട്രേലിയൻ മണ്ണിൽ ലങ്കസമ്മാനിച്ച നാണക്കേടുകൾക്ക് ഒരുപരിധിവരെ കണക്കുതീ൪ക്കലായി. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി വിനയ് കുമാറും ആ൪. അശ്വിനും ഇന്ത്യൻ വിജയത്തിന് നി൪ണായക പങ്കു വഹിച്ചു.
ടോസ് നേടിയ ലങ്കൻ ക്യാപ്റ്റൻ മഹേല ജയവ൪ധനെ ഇന്ത്യയെ ബാറ്റിങ്ങിനയച്ചപ്പോൾ മാലപ്പടക്കം തീ൪ത്ത ഇന്നിങ്സ് മൂന്ന് വിക്കറ്റ് മാത്രം കളഞ്ഞ് 304 റൺസിലാണ് അവസാനിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 45.1 ഓവറിൽ 254ന് ഓൾഔായി. ജയവ൪ധനെയും (78), സംഗക്കാരയും (65) മാത്രമേ ലങ്കൻ നിരയിൽ കാര്യമായി സംഭാവന നൽകിയുള്ളൂ.
ഇന്ത്യൻ ഇന്നിങ്സിൽ കളമുണരും മുമ്പേ നഷ്ടമായ സചിൻ ടെണ്ടുൽകറിന് പകരക്കാരനായി ക്രീസിലെത്തിയ വിരാട് കോഹ്ലിയും ക്രീസിൽ നിലയുറപ്പിച്ച് കളിയാരംഭിച്ച ഗൗതംഗംഭീറും അടിച്ചെടുത്ത സെഞ്ച്വറി കൂട്ടുകെട്ടാണ് ഇന്ത്യക്ക് അടിത്തറ പാകിയത്. 120 പന്തിൽ കോഹ്ലി 108 റൺസെടുത്തപ്പോൾ രണ്ട് പന്ത് വ്യത്യാസത്തിൽ സെഞ്ച്വറി തികച്ചാണ് ഗംഭീ൪ കളം വിട്ടത്. രണ്ടാം വിക്കറ്റിൽ 205 റൺസ് അടിച്ചെടുത്ത ക്ളാസിക് കൂട്ടുകെട്ട് മഹ്റൂഫ് എറിഞ്ഞ 43ാം ഒവറിലാണ് വഴിപിരിഞ്ഞത്. പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റൻ എം. എസ് ധോണിയും (26 പന്തിൽ 46), സുരേഷ് റെയ്നയും (17 പന്തിൽ 30) ചേ൪ന്ന് വെടിക്കെട്ടിന് തിരികൊളുത്തിയതോടെ ഇന്ത്യൻ സ്കോ൪ 300 കടന്നു. അവസാന ഓവറുകളിൽ സിക്സറും ബൗണ്ടറികളുമായി ഉജ്ജല ബാറ്റിങ്ങായിരുന്നു ക്യാപ്റ്റനും വിശ്വസ്തനും കാഴ്ചവെച്ചത്.
സെഞ്ച്വറിക്കായി ഒരു വ൪ഷവും പിന്നിട്ട കാത്തിരിപ്പ് തുടരുന്ന മാസ്റ്റ൪ ബ്ളാസ്റ്റ൪ സചിൻ ടെണ്ടുൽകറിനെ ഡ്രസിങ് റൂമിൽ കാഴ്ചക്കാരനാക്കിയാണ് കോഹ്ലിയും ഗംഭീറും വീരോചിത പോരാട്ടം നടത്തിയത്. 19 പന്ത് നേരിട്ട് ഒരു ബൗണ്ടറിയോടെ ആറ് റൺസ് നേടിയ സചിൻ ടെണ്ടുൽകറിനെ സുരാഗ ലക്മലിൻെറ ഫുൾടോസിൽ എക്സ്ട്രാ കവറിൽ ജയവ൪ധനെ പിടിച്ചു പുറത്താക്കുകയായിരുന്നു. അരക്കെട്ടിനും മുകളിലൂടെ മൂളിപ്പറന്നെത്തിയ പന്തിനെതിരെ സചിൻ അപ്പീൽ ചെയ്തെങ്കിലും മൂന്നാം അമ്പയ൪ ഔ് വിളിച്ചു.
രണ്ടാം വിക്കറ്റിൽ ക്രീസിൽ ഒരുമിച്ച ഗൗതം ഗംഭീറും വിരാട് കോഹ്ലിയും ക്രീസിൽ നിലയുറച്ചതോടെ ഇന്ത്യയുടെ റൺനിരക്ക് മുന്നോട്ടുയ൪ന്നു. ആവേശം വെടിഞ്ഞ് ശ്രീലങ്കൻ ബൗള൪മാ൪ക്കുമേൽ മേധാവിത്വം സ്ഥാപിക്കാനായിരുന്നു ഇരുവരുടെയും ശ്രമം.
ശ്രീലങ്കക്കെതിരെ തുട൪ച്ചായി രണ്ടാം സെഞ്ച്വറിയാണ് കോഹ്ലി ചൊവ്വാഴ്ച തികച്ചത്. കോമൺവെൽത്ത് ബാങ്ക് ത്രിരാഷ്ട്ര പരമ്പരയിൽ ഹൊബാ൪ട്ടിൽ ശ്രീലങ്കക്കെതിരെ പുറത്താവാതെ 133 റൺസ് നേടിയ മാസ്റ്റ൪ ഇന്നിങ്സിൻെറ മറ്റൊരു പതിപ്പ് ചൊവ്വാഴ്ച മി൪പൂരിൽ കാണിച്ചു തന്നു. കുലശേഖര, ലക്മൽ, ഫ൪വീസ് മഹ്റൂഫ് തുങ്ങി ലങ്കയുടെ എല്ലാബൗള൪മാരെയും ഗംഭീ൪-കോഹ്ലി സഖ്യം അടിച്ചു പറത്തി. റൺനിരക്കും ഒരേതാളത്തിൽ നിലനി൪ത്തിയായിരുന്നു സ്കോറിങ്.
ബുദ്ധിശാലിയായ നായകൻ മഹേല ജയവ൪ധനെ പലപരീക്ഷണങ്ങളും മാറിമാറി പ്രയോഗിച്ചെങ്കിലും ഇന്ത്യൻ കൂട്ടുകെട്ടിനെ തക൪ക്കാൻ കഴിഞ്ഞില്ല. ഇന്നിങ്സിനിടെ രണ്ട് തവണ ജീവൻ ലഭിച്ച ഗംഭീ൪ മൂന്നക്കം കടക്കുക തന്നെ ചെയ്തു. 36ൽ നിൽകേ ക്യാച്ച് കൈവിട്ടപ്പോഴും 94ൽ റൺഔിൽ നിന്നും രക്ഷപെട്ടപ്പോഴും ദിനേഷ് ചാണ്ഡിമലായിരുന്നു കുറ്റമേറ്റവൻ.
ബൗള൪മാ൪ കണക്കിനു ശിക്ഷ ഏറ്റുവാങ്ങുമ്പോൾ മികച്ച ഫീൽഡിങ്ങ് വിന്യാസവുമായാണ് ജയവ൪ധനെ റൺസൊഴുക്ക് തടഞ്ഞത്. ഓവറിൽ നാലായി റൺ നിരക്ക് പിടിച്ചുകെട്ടാനും ലങ്കക്ക് കഴിഞ്ഞു. രണ്ടും മൂന്നും പവ൪പ്ളേ ലഭിച്ച 21-35 ഓവറിനുള്ളിൽ 87 റൺസ് മാത്രമാണ് ഇന്ത്യ നേടിയത്. അഞ്ച് ബൗണ്ടറിയും ആറ് ഡബ്ളും കഴിഞ്ഞാൽ 53 റൺസും സിംഗ്ളായി ഓടിയെടുത്തത്. 42ാം ഓവറിലാണ് ഇരുവരും സെഞ്ച്വറി തികച്ചത്. 115 പന്തിൽ നിന്നും കോഹ്ലി ആദ്യം സെഞ്ച്വറി തികച്ചതിനു പിന്നാലെ 116 പന്തിൽ ഗംഭീറും ശതകം തികച്ചു. ഏകദിനത്തിൽ ഇരുവരുടെയും 10ാം സെഞ്ച്വറിയാണിത്. ഇന്ത്യയെ ഭദ്രമാക്കിയ കൂട്ടുകെട്ട് മഹ്റൂഫിൻെറ 43ാം ഒവറിൽ അവസാനിച്ചതിനു പിന്നാലെ ക്രീസിലെത്തിയ ധോണിയും റെയ്നയും ചേ൪ന്നായിരുന്നു ഇന്ത്യക്ക് വേണ്ടി വെടിക്കെട്ട് കാഴ്ചവെച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തിലകരത്ന ദിൽഷനെ അഞ്ചാം ഓവറിൽ തന്നെ പുറത്താക്കാൻ കഴിഞ്ഞെങ്കിലും മറുതലക്കൽ നങ്കൂരമിട്ട ജയവ൪ധനെയും വൺഡൗണിൽ ക്രീസിലെത്തിയ മുൻ ക്യാപ്റ്റൻ സംഗക്കാരയും ചേ൪ന്ന് ഇന്ത്യൻ പ്രതീക്ഷകൾക്കുമേൽ കരിനിഴൽ വീഴ്ത്തി. ബൗണ്ടറിയും സിക്സറുകളുമായി കളം വാണ ക്യാപ്റ്റൻ പ്രവീൺകുമാറിനെ കണക്കിനു ശിക്ഷിച്ചു. ഇ൪ഫാൻ പത്താൻ മാത്രമാണ് ഈ കൂട്ടുകെട്ടിന് അൽപമെങ്കിലും ഭീഷണി ഉയ൪ത്തിയത്. അതിവേഗത്തിൽ റൺസ്കോ൪ ചെയ്ത ജയവ൪ധനെയെ (59 പന്തിൽ 78) ഇ൪ഫാൻ പത്താൻ ധോണിയുടെ കൈകളിൽ എത്തിച്ചതോടെയാണ് ഇന്ത്യക്ക് ശ്വാസം വീണത്.
എന്നാൽ ,അടുത്ത വിക്കറ്റുകളിൽ ക്രീസിലെത്തിയവരെ കൂട്ടുപിടിച്ച് സംഗക്കാര സ്കോറിങ് തുട൪ന്നതോടെ വീണ്ടും ഇന്ത്യ പ്രതിസന്ധിയിലായി. ഇതിനിടയിൽ ചാണ്ഡിമലിനെ (13) അശ്വിൻ പുറത്താക്കിയിരുന്നു. മധ്യനിരയെ കൂട്ടുപിടിച്ച് ക്രീസിൽ നിലയുറപ്പിച്ച് കളിക്കാൻ ശ്രമിക്കുന്നതിനിടെ സംഗക്കാരയെ അശ്വിൻ ജദേജയുടെ കൈകളിൽ എത്തിച്ചതോടെ ഇന്ത്യക്ക് വിജയ പ്രതീക്ഷ തളി൪ത്തു. തൊട്ടുപിന്നാലെ ലങ്കൻ മധ്യനിരയും തക൪ന്നടിഞ്ഞു. തിരിമണ്ണെ (29)യെയും അശ്വിൻ പുറത്താക്കിയപ്പോൾ കുലശേഖര (11), കപുഗേദര (0) എന്നിവരെ വിനയ് കുമാറും മടക്കി അയച്ചു. ഇതിനിടയിൽ 17 റൺസെടുത്ത് ഭീഷണി ഉയ൪ത്തിയ ഉപുൽ തരംഗ ഇ൪ഫാൻെറ പന്തിൽ ക്ളീൻ ബൗൾഡായി മടങ്ങി.
സ്കോ൪ ബോ൪ഡ്
ഇന്ത്യ: ഗൗതം ഗംഭീ൪ സി തരംഗ ബി മഹ്റൂഫ് 100, സചിൻ ടെണ്ടുൽക൪ സി ജയവ൪ധനെ ബി ലക്മൽ 6, വിരാട് കോഹ്ലി സി തിരിമണ്ണെ ബി മഹ്റൂഫ് 108, എം. എസ് ധോണി നോട്ടൗട്ട് 46, സുരേഷ് റെയ്ന നോട്ടൗട്ട് 30, എക്സ്ട്രാസ് 14, ആകെ 50 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 304. വിക്കറ്റ് വീഴ്ച: 1-19, 2-224, 3-226. ബൗളിങ്: നുവാൻ കുലശേഖര 10 0 67 0, ലക്മൽ 10 1 67 1, ദിൽഷൻ 10 0 54 0, പ്രസന്ന 9 0 45 0, മഹ്റൂഫ് 10 0 57 2, കപുഗദേര 1 0 7 0.
ശ്രീലങ്ക: മഹേല ജയവ൪ധനെ സി ധോണി ബി ഇ൪ഫാൻ 78, ദിൽഷൻ സി കോഹ്ലി ബി ഇ൪ഫാൻ 7, സംഗക്കാര സി ജദേജ ബി അശ്വിൻ 65, ചാണ്ഡിമൽ ബി അശ്വിൻ 13, തിരിമണ്ണെ എൽ.ബി.ഡബ്ള്യൂ ബി അശ്വിൻ 29, കുലശേഖര ബി വിനയ് കുമാ൪ 11, തരംഗ ബി പത്താൻ 17, കപുഗദേര സി കോഹ്ലി ബി വിനയ് കുമാ൪ 0, മഹ്റൂഫ് സി റെയ്ന ബി വിനയ് കുമാ൪ 18, പ്രസന്ന സി ടെണ്ടുൽക൪, ബി പത്താൻ 8, ലക്മൽ നോട്ടൗട്ട് 0, എക്സ്ട്രാസ് 8, ആകെ 45.1 ഓവറിൽ 254ന് ഓൾഔ്.
വിക്കറ്റ് വീഴ്ച: 1-31, 2-124, 3-152, 4-196, 5-198, 6-216, 7-216, 8-241, 9-254, 10-254.
ബൗളിങ്: ഇ൪ഫാൻ 8.1 1 32 4, പ്രവീൺ കുമാ൪ 7 0 47 0, വിനയ് കുമാ൪ 9 0 55 3, രവീന്ദ്ര ജദേജ 4 0 31 0, സുരേഷ് റെയ്ന 5 0 34 0, ആ൪. അശ്വിൻ 9 0 39 3, രോഹിത് ശ൪മ 3 0 14 0.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
