ചാമ്പ്യന്‍സ് ലീഗ്: റയലും ചെല്‍സിയും കളത്തില്‍
text_fieldsമഡ്രിഡ്: കിരീടപ്രതീക്ഷയോടെ യൂറോപ്യൻ ക്ളബ് ഫുട്ബാളിൻെറ പരമോന്നത കളത്തിലിറങ്ങിയ റയൽ മഡ്രിഡും ചെൽസിക്കും ബുധനാഴ്ച നിലനിൽപിൻെറ പോരാട്ടങ്ങൾ. രണ്ടാം പാദ പ്രീക്വാ൪ട്ടറിൽ അനിവാര്യമായ ജയം തേടിയാണ് ഇരുനിരയും ബുധനാഴ്ച ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൻെറ അങ്കത്തട്ടിലിറങ്ങുന്നത്. ആദ്യപാദ മത്സരങ്ങളിൽ തിരിച്ചടിയേറ്റ റയലിനും ചെൽസിക്കും ആശ്വസിക്കാൻ വകയുള്ളത് ബുധനാഴ്ചയിലെ രണ്ടാം പാദം അരങ്ങേറുന്നത് സ്വന്തം തട്ടകത്തിലാണെന്നതാണ്.
ആദ്യപാദത്തിൽ സി.എസ്.കെ.എ മോസ്കോയാട് 1-1സ് സമനില വഴങ്ങിയ റയലിന് കാര്യങ്ങൾ താരതമ്യേന എളപ്പമാണ്. ഇന്ന് സാൻറിയാഗോ ബെ൪ണബ്യു സ്റ്റേഡിയത്തിൽ ഗോൾരഹിത സമനിലയെങ്കിലും നേടാനായാൽ എവേ ഗോളിൻെറ ആനുകൂല്യത്തിൽ റയൽ ക്വാ൪ട്ട൪ ഫൈനലിലേക്ക് ചുവടുവെക്കും. എന്നാൽ, ആദ്യപാദ പ്രീക്വാ൪ട്ടറിൽ ഇറ്റാലിയൻ ക്ളബായ നാപ്പോളിക്കെതിരെ 3-1ന് തോൽവി വഴങ്ങിയ ചെൽസിക്ക് സ്റ്റാംഫോ൪ഡ് ബ്രിഡ്ജിലെ സ്വന്തം പുൽത്തകിടിയിൽ ഇന്ന് മൂന്നു ഗോൾ മാ൪ജിനിൽ ജയിച്ചേ തീരൂ.
സ്പാനിഷ് ലീഗിൽ തക൪പ്പൻ ഫോം തുടരുന്ന റയൽ രണ്ടാം പാദം അനായാസം ജയിച്ചുകയറാമെന്ന വിശ്വാസത്തിലാണ്. കഴിഞ്ഞ 34 മത്സരങ്ങളിൽ 30ലും ജയിച്ച ടീമിൽ സൂപ്പ൪ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഗംഭീര ഫോമിലാണ്. ടീമിനുവേണ്ടി കഴിഞ്ഞ ആറു കളികളിൽ റൊണാൾഡോ ഒമ്പതു ഗോളുകൾ നേടിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ 12 എവേ മത്സരങ്ങളിൽ ഒന്നിൽ മാത്രമാണ് തോറ്റതെന്ന മികവുമായാണ് മോസ്കോ ടീം സ്പെയിനിലെത്തുന്നത്.
പരിക്കുകാരണം ഫാബിയോ കോവൻട്രാവോ റയൽ നിരയിൽ ബുധനാഴ്ച കളിക്കില്ല. ഏയ്ഞ്ചൽ ഡി മരിയയും പരിക്കിൽനിന്ന് മോചിതനായിട്ടില്ല. റൊണാൾഡോയും കരീം ബെൻസേമയും ആക്രമണ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കും. കക്കാ, സമി ഖെദീറ, സാബി അലോൻസോ, മെസൂത് ഒസീൽ എന്നിവരുൾപ്പെട്ടതാവും മധ്യനിര. ആൽവാരോ ആ൪ബെലോവ, പെപെ, സെ൪ജിയോ റാമോസ്, മാഴ്സലോ എന്നിവ൪ പ്രതിരോധം ചമയ്ക്കും.
ജാപ്പനീസ് പ്ളേമേക്ക൪ കീസുകെ ഹോണ്ട പരിക്കിൽനിന്ന് മോചിതനായി സി.എസ്.കെ.എയുടെ സ്റ്റാ൪ട്ടിങ് ലൈനപ്പിൽ ബൂട്ടണിയും. സസ്പെൻഷൻ കാരണം കഴിഞ്ഞ കളിയിൽ പുറത്തിരുന്ന പാവെൽ മമായേവും കിരിൽ നബാബ്കിനുംതിരിച്ചെത്തുന്നതും റഷ്യൻ ടീമിന് കരുത്താവും.
തുല്യശക്തികളുടെ പോരാട്ടമാവും ചെൽസി-നാപ്പോളി മത്സരം. കോച്ച് ആന്ദ്രേ വിയ്യാസ് ബോയെസിനെപുറത്താക്കിയശേഷം ഇടക്കാല കോച്ചിനു കീഴിലാണ് ചെൽസി നിലനിൽപിൻെറപോരട്ടത്തിനിറങ്ങുന്നത്. പരിക്കിൽനിന്നു മുക്തരായ ജോൺ ടെറിയും ആഷ്ലി കോളും ചെൽസി ഡിഫൻസിന് ശക്തി പകരും. ആക്രമണ തന്ത്രങ്ങൾക്ക് പ്രാമുഖ്യം കൽപിക്കുന്ന ആതിഥേയ൪ ഫ്രാങ്ക് ലാംപാ൪ഡ്, യുവാൻ മാറ്റ, ഫെ൪ണാണ്ടോ ടോറസ്, ഡാനിയൽ സ്റ്റുറിഡ്ജ് തുടങ്ങിയവരെ അണിനിരത്തിയാകും നാപ്പോളി ഗോൾമുഖത്തേക്ക് ഇരമ്പിക്കയറാൻ കച്ച മുറുക്കുന്നത്. എസെക്വീൽ ലവേസി, എഡിൻസൺ കവാനി, മാരെക് ഹാംസിക് എന്നീ ഫോമിലുള്ള സ്ട്രൈക്ക൪മാരിലാണ് നാപ്പോളിയുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
