ഇഞ്ചുറി ടൈം ഗോളില്‍ ആഴ്സനലിന് ജയം
text_fieldsലണ്ടൻ: ഇഞ്ചുറി ടൈമിൻെറ അഞ്ചാം മിനിറ്റിൽ തോമസ് വെ൪മാലൻ നേടിയ ഗോളിൽ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ഫുട്ബാളിൽ ആഴ്സനലിന് നാടകീയ ജയം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ന്യൂകാസിൽ യുനൈറ്റഡിനെയാണ് സ്വന്തം തട്ടകത്തിൽ ആഴ്സനൽ കീഴടക്കിയത്. അന്തിമ വിസിലിന് സെക്കൻഡുകൾ ശേഷിക്കേ അവസാന മുന്നേറ്റത്തിനൊടുവിൽ വലതുവിങ്ങിൽനിന്നുവന്ന ക്രോസ് പന്ത് വലയിലേക്ക് തള്ളിയാണ് വെ൪മാലൻ ടീമിനെ ആവേശോജ്ജ്വല ജയത്തിയേക്ക് നയിച്ചത്.
ഇടങ്കാലൻ വോളിയിലൂടെ ഫ്രഞ്ചുതാരം ഹാതിം ബിൻ ആ൪ഫയാണ് 14ാം മിനിറ്റിൽ ന്യൂകാസിലിനെ മുന്നിലെത്തിച്ചത്. എന്നാൽ, അടുത്ത മിനിറ്റിൽതന്നെ റോബിൻ വാൻ പെഴ്സിയിലൂടെ പീരങ്കിപ്പട തിരിച്ചടിച്ചു. തിയോ വാൽകോട്ടിൻെറ പാസിൽനിന്നായിരുന്നു വാൻ പെഴ്സിയുടെ സീസണിലെ 26ാം ലീഗ് ഗോൾ.
52 പോയൻറുള്ള ആഴ്സനൽ മുന്നാം സ്ഥാനത്തുള്ള ടോട്ടൻഹാമിന് ഒരു പോയൻറ് മാത്രം പിന്നിലാണിപ്പോൾ. ചെൽസി (49) അഞ്ചും ന്യൂകാസിൽ (44) ആറും സ്ഥാനത്താണ്. മാഞ്ചസ്റ്റ൪ യുനൈറ്റഡും മാഞ്ചസ്റ്റ൪ സിറ്റിയുമാണ് ഒന്നും രണ്ടും സ്ഥാനങ്ങളിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
