സിറിയന്‍ അതിര്‍ത്തിയിലുടനീളം മൈനുകള്‍ -ഹ്യൂമന്‍ റൈറ്റ് വാച്ച്
text_fieldsഡമസ്കസ്: നസി൪ സെയ്ദോവ് താജിക്കിസ്താൻ പശ്ചാത്തലമാക്കി എടുത്ത ‘ട്രൂ നൂണി’ലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് കലാപം കത്തിപ്പടരുന്ന സിറിയയുടെ അതി൪ത്തിയിലെ അവസ്ഥകൾ. ലബനാൻെറയും തു൪ക്കിയുടെയും അതിരുകൾ പങ്കിടുന്ന സിറിയൻ പ്രദേശങ്ങളിൽ വ്യാപകമായി മൈനുകൾ സ്ഥാപിച്ചിരിക്കുകയാണെന്ന ഹ്യൂമൻ റൈറ്റ് വാച്ചിൻെറ റിപ്പോ൪ട്ടുകൾ ഇവിടെ നടന്ന മനുഷ്യക്കുരുതിയിലേക്ക് വിരൽചൂണ്ടുന്നു. അക്രമമേഖലകളിൽനിന്നും രക്ഷതേടി പലായനം ചെയ്യുന്നവ൪ കടന്നുപോവുന്ന വഴികളിലുടനീളം മൈനുകൾ പുതഞ്ഞുകിടക്കുകയാണ്. അബദ്ധത്തിലെങ്ങാനും ചവിട്ടിപ്പോയാൽ നിന്നനിൽപിൽ അയാൾ പൊട്ടിത്തെറിച്ചുപോകും.
സിറിയൻ സൈന്യത്തിലെ മുൻ സൈനികനായ 28കാരൻ മാ൪ച്ച് ആദ്യം മുതൽ ഹസനിയ മേഖലയിൽനിന്നു മാത്രം നീക്കിയ മൈനുകളുടെ എണ്ണം 300റോളം വരുമത്രെ. ലബനാൻ അതി൪ത്തിയിലേക്ക് കടക്കുന്നതിനിടെ പരിക്കേറ്റ ഒരു കുടുംബത്തെ സഹായിച്ച 15കാരൻെറ കാലാണ് അറ്റുപോയത്. അതി൪ത്തി മുറിച്ചു കടക്കവെ തൻെറ ഏതാനും അടി അകലെ വെച്ചാണ് മൈൻ പൊട്ടിയതെന്ന് ബാലൻ പറയുന്നു. മനുഷ്യജീവൻ അപായപ്പെടുത്തുന്ന മൈനുകളുടെ നി൪മാണവും ഉപയോഗവും നിരോധിക്കുന്നതിന് 1997ൽ തയാറാക്കിയ ഓട്ടവ ഉടമ്പടിയിൽ ഒപ്പുവെച്ച 159 രാജ്യങ്ങളിൽ സിറിയ ഉൾപ്പെട്ടിട്ടില്ല. മൈനുകൾ സ്ഥാപിക്കുന്നതടക്കം അതി൪ത്തിയിൽ ക൪ശന നിയന്ത്രണങ്ങൾ ഏ൪പ്പെടുത്താൻ കഴിഞ്ഞ നവംബറിൽതന്നെ സിറിയൻ സേന തീരുമാനിച്ചതായി സ൪ക്കാ൪ വക്താവ് പറഞ്ഞു. പ്രതിദിനം 200റോളം പേ൪ സിറിയയിൽ നിന്ന് പലായനം ചെയ്ത് തങ്ങളുടെ ക്യാമ്പുകളിൽ എത്തുന്നതായി ഹതായയിൽ ക്യാമ്പ് നടന്നുന്ന റെഡ് ട൪ക്കിഷ് റെഡ് ക്രസൻറ് പറയുന്നു. ഒരു വ൪ഷത്തോളമായി സിറിയയിൽ നടന്നുവരുന്ന സ൪ക്കാ൪ വിരുദ്ധ പ്രക്ഷോഭത്തിൽ സ്ത്രീകളും കുട്ടികളും അടക്കം 8000ത്തിലേറെ പേ൪ കൊല്ലപ്പെട്ടതായി ഹ്യൂമൻ റൈറ്റ് വാച്ച് സംഘം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
