സൈനികന് വധശിക്ഷ കിട്ടാം -പനേറ്റ
text_fieldsബിഷ്കേക്: അഫ്ഗാനിസ്താനിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേരെ ക്രൂരമായി വെടിവെച്ചുകൊന്ന അമേരിക്കൻ സൈനികനെതിരെ വധശിക്ഷ ലഭിക്കാവുന്ന കുറ്റം ചുമത്തിയതായി പ്രതിരോധ സെക്രട്ടറി ലിയോൺ പനേറ്റ. വെടിവെച്ച സൈനികനെ അമേരിക്കൻ സൈനിക നിയമത്തിനു കീഴിൽ വിചാരണ നടത്തുമെന്നും വധശിക്ഷവരെ ലഭിച്ചേക്കാമെന്നും കി൪ഗിസ്താനിലേക്കുള്ള യാത്രാമധ്യേ വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന വാ൪ത്താലേഖകരോട് പനേറ്റ പറഞ്ഞു.
ഞായറാഴ്ച പുല൪ച്ചെയാണ് ദക്ഷിണ കാന്തഹാ൪ പ്രവിശ്യയിലെ പഞ്ച്വായി ജില്ലയിൽ അൽ കൊസായി, നജീബാൻ ഗ്രാമങ്ങളിലെ വീടുകളിൽ ഉറങ്ങിക്കിടന്നവരെ അമേരിക്കൻ സൈനികൻ വെടിവെച്ചു കൊന്നത്. സംഭവത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 16 പേരാണ് കൊല്ലപ്പെട്ടത്. വെടിവെച്ച സൈനികൻെറ വിശദാംശങ്ങൾ ഇനിയും അമേരിക്ക വെളിപ്പെടുത്തിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
