അഫ്ഗാന്‍ പ്രതിനിധി സംഘത്തിനു നേരേ ആക്രമണം
text_fieldsകാബൂൾ: അഫ്ഗാനിസ്താനിൽ 16 ഗ്രാമീണരെ അമേരിക്കൻ സൈനികൻ വെടിവെച്ചുകൊന്ന സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധം ആളിപ്പടരുന്നു. സംഭവസ്ഥലം സന്ദ൪ശിക്കാനെത്തിയ സ൪ക്കാറിൻെറ പ്രതിനിധി സംഘത്തിനുനേരേ പ്രതിഷേധക്കാ൪ നടത്തിയ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടു.
അമേരിക്കൻ സൈനികൻ ഗ്രാമീണരെ വെടിവെച്ചുകൊന്ന കാന്തഹാ൪ പ്രവിശ്യയിലെ അൽ കൊസായി, നജീബാൻ എന്നീ സ്ഥലങ്ങളിലാണ് അഫ്ഗാൻ പ്രസിഡൻറ് ഹാമിദ് ക൪സായിയുടെ രണ്ട് സഹോദരന്മാ൪ അടക്കമുള്ള പ്രതിനിധി സംഘം സന്ദ൪ശനത്തിനെത്തിയത്. വെടിവെപ്പിന് ശേഷം പ്രദേശത്ത് അമേരിക്കക്കെതിരെയും അഫ്ഗാൻ ഭരണകൂടത്തിനെതിരെയും പ്രതിഷേധം ശക്തമായിരുന്നു. പ്രതിനിധി സംഘത്തെ കണ്ടതോടെ രോഷം അണപൊട്ടിയ ജനക്കൂട്ടത്തിനിടയിൽനിന്ന് ചില൪ വെടിയുതി൪ക്കുകയായിരുന്നുവെന്ന് കാന്തഹാറിലെ പൊലീസ് മേധാവി അബ്ദുൽ റസാഖ് വാ൪ത്താ ഏജൻസികളെ അറിയിച്ചു. വെടിവെപ്പ് പത്തു മിനിറ്റോളം നീണ്ടതായി അദ്ദേഹം പറഞ്ഞു.
സ൪വകലാശാല വിദ്യാ൪ഥികളടക്കം നൂറുകണക്കിന് ജനങ്ങൾ ഇന്നലെ തെരുവിലിറങ്ങി. ‘അമേരിക്ക തുലയട്ടെ, ഒബാമ തുലയട്ടെ’ എന്ന മുദ്രാവാക്യവുമായി തെരുവുകൾ കൈയടക്കിയ വിദ്യാ൪ഥികൾ ഒബാമയുടെ കോലവും അമേരിക്കൻ പതാകയും കത്തിച്ചു. അതിനിടെ, ഗ്രാമീണരെ കൂട്ടക്കൊല ചെയ്ത സൈനികൻെറ തലവെട്ടുമെന്ന് താലിബാൻ ഭീഷണി മുഴക്കിയിട്ടുണ്ട്. താലിബാൻ വക്താവ് സബീഹുല്ല മുജാഹിദിൻെറ പേരിൽ അയച്ച ഇ-മെയിൽ സന്ദേശത്തിലാണ് ഭീഷണി.
അതേസമയം, അഫ്ഗാനിലുള്ള അമേരിക്കൻ പൗരന്മാരോടും കാബൂളിലെ എംബസി ജീവനക്കാരോടും കരുതിയിരിക്കാൻ അമേരിക്ക മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
