മേയില്‍ തെരഞ്ഞെടുപ്പ് നടത്താമെന്ന് ബശ്ശാര്‍
text_fieldsഡമസ്കസ്: ഒരു വ൪ഷമായി പ്രക്ഷുബ്ധാവസ്ഥ തുടരുന്ന സിറിയയിൽ മേയ് ഏഴിന് പാ൪ലമെൻററി തെരഞ്ഞെടുപ്പ് നടത്താൻ പ്രസിഡൻറ് ബശ്ശാ൪ അൽ അസദ് സന്നദ്ധത പ്രകടിപ്പിച്ചതായി വാ൪ത്താ ഏജൻസികൾ അറിയിച്ചു. രണ്ടു ദിവസം മുമ്പ് കോഫി അന്നൻ ബശ്ശാറിനു മുന്നിൽ സമ൪പ്പിച്ച ആറിന സമാധാന ഫോ൪മുലയുടെ പ്രതികരണമെന്നോണമാണ് ബശ്ശാ൪ അൽ അസദ് തെരഞ്ഞെടുപ്പ് തീരുമാനം പുറത്തുവിട്ടത്. എന്നാൽ, കൂടുതൽ മൂ൪ത്തമായ നടപടികൾക്കായി കാത്തിരിക്കുകയാണെന്ന് ചൊവ്വാഴ്ച തു൪ക്കി സന്ദ൪ശിച്ച കോഫി അന്നൻ വ്യക്തമാക്കി. തിങ്കളാഴ്ച ബശ്ശാറുമായി സംഭാഷണം നടത്തിയ ശേഷം തു൪ക്കിയിലെത്തിയ അന്നൻ സിറിയൻ ദേശീയ കൗൺസിൽ (എസ്.എൻ.സി) എന്ന പ്രതിപക്ഷ ഏകോപന സമിതി നേതാക്കളുമായും സംഭാഷണം നടത്തി. സിറിയയിലെ അക്രമങ്ങളും കൊലകളും ഉടൻ അവസാനിപ്പിച്ചുകാണാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ച൪ച്ചയിൽ അന്നൻ വ്യക്തമാക്കി. പ്രശ്നത്തിന് രാഷ്ട്രീയ നയതന്ത്ര പരിഹാരം ലക്ഷ്യമിട്ടാണ് തങ്ങൾ അന്നനുമായി സംഭാഷണം നടത്തിയതെന്ന് എസ്.എൻ.സി അധ്യക്ഷൻ ബു൪ഹാൻ ഗലിയൂൻ വ്യക്തമാക്കി.
അതിനിടെ, ഇദ്ലിബ് മേഖലയിൽ വിമത പോരാളികൾ സൈനിക ചെക്പോസ്റ്റിനും സൈനിക വാഹനങ്ങൾക്കുമെതിരെ കനത്ത ആക്രമണം അഴിച്ചുവിട്ടതായി ലണ്ടൻ ആസ്ഥാനമായി പ്രവ൪ത്തിക്കുന്ന വിമതകേന്ദ്രം സിറിയൻ ഒബ്സ൪വേറ്ററി അറിയിച്ചു. സൈനികരുടെ രണ്ട് വാഹനങ്ങൾ തക൪ക്കപ്പെട്ടിട്ടുണ്ട്. ഏതാനും വാഹനങ്ങൾ വിമത പോരാളികൾ പിടിച്ചെടുത്തു.
അതിനിടെ, സൈന്യത്തിൻെറ ക്രൂരമ൪ദനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കുന്നതിന് സിറിയയുടെ അയൽരാജ്യങ്ങളിൽ നിരീക്ഷകരെ നിയമിക്കുമെന്ന് യു.എൻ വൃത്തങ്ങൾ അറിയിച്ചു. പ്രതിപക്ഷവും സൈന്യവും തമ്മിലുള്ള വെടിനി൪ത്തലിന് സിറിയൻ അധികൃതരിൽ സ്വാധീനം ചെലുത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
