Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബംഗാളി പെണ്‍കുട്ടിയെ...

ബംഗാളി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍

text_fields
bookmark_border
ബംഗാളി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; രണ്ടുപേര്‍ പിടിയില്‍
cancel

വടകര: ബംഗാളി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകൻ ശ്രമിച്ച മൂന്നംഗസംഘത്തിലെ രണ്ടുപേ൪ പൊലീസ് പിടിയിലായി. കണ്ണൂക്കര മമ്പറം കുനിയിൽ അഫ്ഷിദ് (23), മമ്പറം കുനിയിൽ ദഫ്ദീ൪ (21) എന്നിവരെയാണ് ചോമ്പിൽ എസ്.ഐ ശ്രീനിവാസനും സംഘവും അറസ്റ്റ് ചെയ്തത്. കേളുബസാറിൽ രക്ഷിതാക്കളോടൊപ്പം താമസിച്ചുവരുകയായിരുന്ന 16കാരി പെൺകുട്ടിയെയാണ് പ്രതികൾ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്.
പശ്ചിമ ബംഗാളിലെ മിഡ്നാപ്പൂ൪ ജില്ലയിൽനിന്ന് ജോലി തേടിയെത്തിയ കുടുംബം ആറുവ൪ഷമായി കണ്ണൂക്കരയിൽ താമസമാണ്. ആറുമാസം മുമ്പാണ് ഇവരുടെ മകൾ നാട്ടിൽനിന്ന് കണ്ണൂക്കരയിലെത്തിയത്. രക്ഷാക൪ത്താക്കൾ ജോലിക്ക് പോയസമയത്ത് പെൺകുട്ടിയെ വശീകരിച്ച് പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി ഒമ്പതോടെ പെൺകുട്ടിയെ ഓട്ടോയിൽ ഇറക്കുന്നതിനിടയിൽ മടപ്പള്ളിയിൽനിന്നാണ് നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാൾക്കുകൂടി പങ്കുള്ളതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി.

Show Full Article
TAGS:
Next Story