ജന്മദിനത്തലേന്ന് ഇറോം ഷര്‍മിള വീണ്ടും അറസ്റ്റില്‍
text_fieldsഇംഫാൽ: കഴിഞ്ഞ 11 വ൪ഷമായി അനിശ്ചിതകാല നിരാഹാരം അനുഷ്ഠിക്കുന്ന ഇറോം ഷ൪മിളയെ ആത്മഹത്യാശ്രമക്കുറ്റം ആരോപിച്ച് പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. റിമാൻഡിലായിരുന്ന ഷ൪മിളയെ വിട്ടയച്ച് 24 മണിക്കൂറിനകം വീണ്ടും അറസ്റ്റ് ചെയ്ത പൊലീസ് ഇന്നലെ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി.
കോടതി 15 ദിവസത്തേക്ക് ഷ൪മിളയെ വീണ്ടും റിമാൻഡ് ചെയ്തു. കഴിഞ്ഞ 11 വ൪ഷമായി ഭക്ഷണം ഉപേക്ഷിച്ചുവരുന്ന ഷ൪മിളയെ പൊലീസ് നി൪ബന്ധിപ്പിച്ച് മൂക്കിൽ ഘടിപ്പിച്ച കുഴലുകൾ വഴി ആഹാരം നൽകിവരുകയാണ്.
സൈന്യത്തിൻെറ വിശേഷാധികാര നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഷ൪മിള നിരാഹാരസമരം ആരംഭിച്ചത്. ഇംഫാലിലെ ഒരു പ്രതിഷേധ സമരവേദിയിൽനിന്ന് ഷ൪മിളയെ പൊലീസ് പിടിച്ചിറക്കി കൊണ്ടുപോകുന്നത് കണ്ടുനിന്ന അമ്മ പൊട്ടിക്കരഞ്ഞുകൊണ്ട് മകൾക്കുവേണ്ടി കെഞ്ചിയെങ്കിലും ഫലമുണ്ടായില്ല. ഷ൪മിളയുടെ 40ാം ജന്മദിനമായ ഇന്ന് മെഴുകുതിരികൾ തെളിയിച്ച് ജാഗ്രതാദിനം ആചരിക്കുമെന്ന് ബന്ധുക്കളും അനുയായികളും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
