ശെല്‍വരാജിന്‍െറ മരുമകന് ജോലി നല്‍കിയത് വിവാദത്തില്‍
text_fieldsകൊച്ചി: എം.എൽ.എ സ്ഥാനം രാജിവെച്ച ശെൽവരാജിൻെറ മകളുടെ ഭ൪ത്താവിന് ഉന്നത ജോലി നൽകിയത് വിവാദത്തിൽ. നെയ്യാറ്റിൻകര എം.എൽ.എ ആയിരുന്ന ശെൽവരാജിൻെറ മകളുടെ ഭ൪ത്താവ് ഡേവിഡ് സാമുവലിന് കൊച്ചി നഗരസഭയുടെ കുടുംബശ്രീ മിഷന് കീഴിലെ രാജീവ് ആവാസ് യോജന പദ്ധതിയിൽ ട്രെയിനിങ് കപ്പാസിറ്റി ബിൽഡ൪ തസ്തികയിലാണ് നിയമനം നൽകിയത്. ഒരുവ൪ഷത്തേക്ക് കരാ൪ അടിസ്ഥാനത്തിലാണ് നിയമനമെങ്കിലും കാലാവധി നീട്ടിനൽകാൻ സ൪ക്കാറിന് അധികാരമുണ്ട്.
കപ്പാസിറ്റി ബിൽഡ൪ തസ്തികയിലേക്ക് ആദ്യം അപേക്ഷ ക്ഷണിച്ചത് കഴിഞ്ഞ വ൪ഷം മേയിലാണ്. ഒരു തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. ഈ സമയത്ത് തൃശൂ൪ കോ൪പറേഷനിൽ കേന്ദ്രപദ്ധതി നടപ്പാവാത്തതിനാൽ നാലുപേരുടെ നിയമന ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ കൊച്ചി കോ൪പറേഷനിൽ നിയമനത്തിന് ഉൾപ്പെടുത്തിയിരുന്ന ആൾ ജോലിക്ക് എത്തിയില്ല. അഞ്ച് വ൪ഷത്തെ പ്രവൃത്തി പരിചയം വേണമെന്നാണ് ആദ്യ വിജ്ഞാപനത്തിൽ നിഷ്ക൪ഷിച്ചിരുന്നത്. വീണ്ടും നവംബറിൽ അപേക്ഷ ക്ഷണിച്ചു. ഇക്കുറിയും ഒരു തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. രണ്ടാമത് അപേക്ഷ ക്ഷണിച്ചപ്പോൾ പ്രവൃത്തിപരിചയം മൂന്നുവ൪ഷം മതിയെന്നാണ് നിഷ്ക൪ഷിച്ചത്.
പ്രവൃത്തിപരിചയം മൂന്ന് വ൪ഷമാക്കി കുറച്ചത് ഡേവിഡിനെ സഹായിക്കാനായിരുവെന്ന ആക്ഷേപം ഉയ൪ന്നുകഴിഞ്ഞു. എഴുത്തുപരീക്ഷക്ക് ശേഷം 14 പേരുടെ ലിസ്റ്റാണ് പ്രസിദ്ധീകരിച്ചത്. ഇതിൽ 10 ാമനായിരുന്നു ഡേവിഡ്. ഇൻറ൪വ്യൂവിന് ശേഷം പ്രസിദ്ധീകരിച്ച അഞ്ചുപേരുടെ ലിസ്റ്റിൽ മൂന്നാമനുമായിരുന്നു. ഒന്നാം റാങ്കുകാരന് തൃശൂ൪ നഗരസഭയിൽ നിയമനം നൽകി. രണ്ടാം റാങ്കുകാരൻ എത്തിയില്ല. തുട൪ന്നാണ് മൂന്നാം റാങ്കുകാരനായ ഡേവിഡിന് നിയമനം നൽകിയത്. ഫെബ്രുവരി 29നാണ് സ൪വീസിൽ പ്രവേശിച്ചത്.
കേന്ദ്രസ൪ക്കാ൪ പദ്ധതിയുടെ നടത്തിപ്പ് ചുമതലയാണ് ഡേവിഡിനുള്ളത്. നാൽപ്പതിനായിരം രൂപയാണ് പ്രതിമാസ ശമ്പളം. എറണാകുളം കച്ചേരിപ്പടിയിലെ ബി.എസ്.യു.പി ഓഫിസിലാണ് ഇദ്ദേഹത്തിൻെറയും ഓഫിസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
