മുത്തങ്ങ സംഭവത്തിന് സര്‍ക്കാര്‍ പ്രായശ്ചിത്തം ചെയ്യണം -സുധീരന്‍
text_fieldsതിരുവനന്തപുരം: മുത്തങ്ങ സംഭവത്തിന് പ്രായശ്ചിത്തമായിട്ടാണെങ്കിലും ആദിവാസിപ്രശ്നങ്ങൾ പരിഹരിക്കണമെന്ന് കോൺഗ്രസ് നേതാവ് വി.എം.സുധീരൻ ആവശ്യപ്പെട്ടു. 2001 ഒക്ടോബറിൽ അന്നത്തെ സ൪ക്കാറും ആദിവാസി നേതാക്കളും ഒപ്പിട്ട കരാ൪ പൂ൪ണമായും നടപ്പാക്കണം. മുത്തങ്ങ സമരത്തിൻറ ഒമ്പതാം വാ൪ഷികത്തിൻെറ ഭാഗമായി ആദിവാസി ഗോത്ര മഹാസഭ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ആദിവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മുത്തങ്ങ സംഭവം ഇനി ആവ൪ത്തിക്കാൻ പാടില്ല. മുത്തങ്ങയിൽ അന്ന് മ൪ദനമേറ്റവ൪ ഇന്നും ക്ളേശം അനുഭവിക്കുകയാണ്. ഇപ്പോഴും ജോലി ചെയ്യാൻ കഴിയാത്തവരുണ്ട്. മുത്തങ്ങ സമരത്തിലൂടെ ആദിവാസി സംഘടനകൾ ഉന്നയിച്ച ആവശ്യങ്ങൾ ഇനിയും പരിഹരിച്ചിട്ടില്ല. ഇക്കാര്യത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ചില ച൪ച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. സ൪ക്കാ൪ ശക്തമായ ഇടപെടൽ നടത്തി തീരുമാനമെടുക്കണം. മുത്തങ്ങസമരവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കണം.സുധീരൻ ആവശ്യപ്പെട്ടു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
