ആറ്റുകാല്‍ പൊങ്കാല: മുഖ്യമന്ത്രിക്കെതിരെ അവകാശലംഘന നോട്ടീസ്
text_fieldsതിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അ൪പ്പിക്കാനെത്തിയ സ്ത്രീകൾക്കെതിരെ കേസെടുത്തതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ വി. ശിവൻകുട്ടി എം.എൽ.എ അവകാശലംഘനത്തിന് നോട്ടീസ് നൽകി. നിയമസഭയിൽ വ്യക്തമായ ഉറപ്പ് നൽകുകയും അത് നടപ്പാക്കാൻ നിയമാനുസൃത ഉത്തരവ് നൽകാതിരിക്കുകയും ചെയ്യുക വഴി മുഖ്യമന്ത്രി സഭയോട് അനാദരവും വിശ്വാസവഞ്ചനയും കാണിച്ചതായി ശിവൻകുട്ടി നോട്ടീസിൽ ആരോപിച്ചു. മുഖ്യമന്ത്രി സഭയുടെയും അംഗങ്ങളുടെയും അവകാശത്തെ ഹനിച്ചെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മുഖ്യമന്ത്രിയുടെ ഉറപ്പിൻെറ അടിസ്ഥാനത്തിൽ ലക്ഷക്കണക്കിന് സ്ത്രീകൾ പൊങ്കാല അ൪പ്പിച്ചു. സഭയിൽ ഉറപ്പ് നൽകിയ മുഖ്യമന്ത്രി സ്വാഭാവികമായും അതിനനുസൃത നി൪ദേശം പൊലീസിന് നൽകിയെന്നാണ് സഭയും ജനങ്ങളും മനസ്സിലാക്കിയത്. എന്നാൽ സഭയിൽ നൽകിയ ഉറപ്പിനനുസരിച്ച് പൊലീസിന് ഉത്തരവ് നൽകിയിരുന്നെങ്കിൽ കേസെടുക്കുമായിരുന്നില്ല. വിശ്വാസികളെയും നിയമസഭയെയും മുഖ്യമന്ത്രി വഞ്ചിച്ചുവെന്നും ശിവൻകുട്ടിയുടെ നോട്ടീസിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
