ശെല്‍വരാജിന്‍െറ രാജി: വി.എസിന്‍െറ ഗൂഢാലോചന തെളിയും
text_fieldsകോട്ടയം: സ്വന്തം പാ൪ട്ടിക്കുള്ളിൽ നിന്നും നേതാക്കന്മാരെ പുറത്തുകടത്തി സി.പി.എമ്മിൽ വിഭാഗീയത ഉണ്ടെന്ന് വരുത്തിത്തീ൪ക്കാൻ വി.എസ്. അച്യുതാനന്ദൻ നടത്തിയതും ഇപ്പോഴും തുടരുന്നതുമായ ഗൂഢാലോചന അധികം താമസിക്കാതെ വെളിച്ചത്തുവരുമെന്ന് ചീഫ് വിപ്പ് പി.സി. ജോ൪ജ് പറഞ്ഞു. പലകാര്യത്തിലും സംഭവിച്ചതുപോലെ ഇക്കാര്യവും ഒരുനാൾ സി.പി.എമ്മിന് ഏറ്റുപറയേണ്ടിവരും. കേന്ദ്രനേതൃത്വത്തിൻെറ ശ്രദ്ധയാക൪ഷിക്കാൻ പാ൪ട്ടിക്കുള്ളിൽ വി.എസ് നടത്തുന്ന നീക്കങ്ങളുടെ പരിണതഫലമായിട്ടാണ് ശെൽവരാജിന് എം.എൽ.എ സ്ഥാനം ഉപേക്ഷിക്കേണ്ടി വന്നത്.
ശെൽവരാജ് രാജിവെച്ച ദിവസം വി.എസിൻെറ ഏറ്റവും അടുത്ത വിശ്വസ്തൻ തലസ്ഥാനത്തെ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് വി.എസിൻെറ ഇടപെടൽ മൂലമാണ് രാജിയെന്ന് അറിയിച്ചത് സത്യമാണോയെന്ന് സി.പി.എം നേതൃത്വം അന്വേഷിക്കണം. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്കിടയിൽ ശെൽവരാജ് വി.എസിനെ എത്ര തവണ കണ്ടിരുന്നു എന്നും പാ൪ട്ടി തിരക്കണം. മൂന്നരലക്ഷം അംഗങ്ങളും ലക്ഷക്കണക്കിന് അനുഭാവികളും എല്ലായിടത്തും വേരുകളും ഉണ്ടെന്ന് വീമ്പുപറയുന്ന സി.പി.എമ്മിന് പാ൪ട്ടിയുടെ ഒരു സിറ്റിങ് എം.എൽ.എ രാജിവെച്ചുപോയ കാര്യം മാത്രം അറിയാതെ പോയത് നേതൃത്വത്തിൻെറ ബലഹീനതയാണ്. നി൪ണായകമായ പിറവം ഉപതെരഞ്ഞെടുപ്പ് രംഗത്തും ചരടുപൊട്ടിയ പട്ടം പോലെയായിരിക്കുന്നു സി.പി.എമ്മിൻെറ സംഘടനാ സംവിധാനം. ഇതിനെയൊക്കെ മറച്ചുപിടിക്കാനാണ് ശെൽവരാജിൻെറ രാജിക്കാര്യവുമായി മുഖ്യമന്ത്രിയെയും തന്നെയും ബന്ധിപ്പിക്കാൻ സി.പി.എം നേതാക്കൾ പരിശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ജോ൪ജ് പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
