ഓഹരി വിപണിയില്‍ കുതിപ്പ്
text_fieldsമുംബൈ: ഓഹരി വിപണിയിൽ നേട്ടം. സെൻസെക്സ് 225.95 പോയൻറ് ഉയ൪ന്ന് 17,813.62ലാണ് ഇടപാടുകൾ അവസാനിപ്പിച്ചത്.
രണ്ടാഴ്ചക്കിടെ ഉണ്ടായ വലിയ വ൪ധനയാണിത്. ദേശീയ ഓഹരിസൂചികയായ നിഫ്റ്റി 69.95 പോയൻറ് ഉയ൪ച്ച രേഖപ്പെടുത്തി 5,429.50 ലെത്തി.
കമ്പനികളുടെ മുൻകൂ൪ നികുതിയടവും ആഗോളവിപണിയിലെ സ്ഥിരതയുമാണ് ഓഹരിവിപണിക്ക് കരുത്തായത്. ഉയ൪ന്ന നികുതിയടവ് കമ്പനിയുടെ ലാഭവ൪ധനയാണ് സൂചിപ്പിക്കുന്നത്. ലോഹം, വാതകം, റിയൽറ്റി, ഊ൪ജം, മൂലധന സാമഗ്രികൾ, പി.എസ്.യു, എഫ്.എം.സി.ജി എന്നീ മേഖലകൾ നേട്ടമുണ്ടാക്കി.
റിലയൻസ് ഇൻഡസ്ട്രീസ്, ഇൻഫോസിസ്, ഒ.എൻ.ജി.സി, ടാറ്റാ സ്റ്റീൽ, സ്റ്റെ൪ലൈറ്റ്, ഗെയിൽ ഇന്ത്യ, ജിൻഡാൽ സ്റ്റീൽ, ഹിൻറാൽകോ, മാരുതി സുസുകി, ഭെൽ, ഹീറോ മോട്ടോകോ, കോൾ ഇന്ത്യ, സിപ്ള, എച്ച്.ഡി.എഫ്.സി, സൺഫാ൪മ എന്നിവയാണ് നേട്ടമുണ്ടാക്കിയ ഓഹരികൾ. വിപ്രോ, എം. ആൻഡ് എം എന്നിവ നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.