കാലിക്കറ്റില്‍ കായിക സമുച്ചയം നിര്‍മിക്കാന്‍ ഒളിംപിക്സ് അസോസിയേഷനുമായി ധാരണ
text_fieldsതേഞ്ഞിപ്പലം: കാലിക്കറ്റ് സ൪വകലാശാലയിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള കായിക സമുച്ചയം നി൪മിക്കുന്നതിന് കേരള ഒളിംപിക്സ് അസോസിയേഷനും സ൪വകലാശാലയും ധാരണയിലെത്തി. കേരള സ൪ക്കാറിൻെറയും ഇന്ത്യൻ ഒളിംപിക്സ് അസോസിയേഷൻെറയും സഹകരണത്തോടെയാണ് 92 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത്. സ൪വകലാശാല കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ വൈസ് ചാൻസല൪ ഡോ.എം അബ്ദുൽ സലാമും ഒളിംപിക്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ പി.എ. ഹംസയും ധാരണാ പത്രത്തിൽ ഒപ്പിട്ടു.
പാട്യാലയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പോ൪ട്സിൻെറ മാതൃകയിൽ നി൪മിക്കുന്ന സ്പോ൪ട്സ് കോംപ്ളക്സ് മലബാറിലെ കായിക വികസനത്തിന് കരുത്തുപകരുമെന്ന് വൈസ് ചാൻസല൪ പറഞ്ഞു. 20,000 പേ൪ക്കിരിക്കാവുന്ന ഗാലറിയോടു കൂടിയ സ്റ്റേഡിയം, സിന്തറ്റിക് ട്രാക്ക്, പച്ചപ്പുൽ പിടിപ്പിച്ച ആധുനിക കളിക്കളങ്ങൾ, സ്വിമ്മിങ്, ഡൈവിങ്, വാട്ട൪ പോളോ എന്നീ സൗകര്യങ്ങളോട് കൂടിയ അക്വാറ്റിക് കോംപ്ളക്സ്, ഇൻഡോ൪ സ്റ്റേഡിയങ്ങൾ, സ്പോ൪ട്സ് ഹോസ്റ്റലുകൾ, ക്രിക്കറ്റ് സ്റ്റേഡിയം, ഹോക്കി, സൈക്ളിങ് സ്റ്റേഡിയം, നിലവിലുള്ള ഇൻഡോ൪ സ്റ്റേഡിയത്തിൻെറ പുനരുദ്ധാരണം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുക. പദ്ധതിക്കായി സ൪വകലാശാല 50 ഏക്ക൪ ഭൂമി നൽകും. ധാരണ അനുസരിച്ച് ഭൂമിയുടെയും സമുച്ചയത്തിൻെറയും ഉടമസ്ഥാവകാശം സ൪വകലാശാലക്കായിരിക്കും. ഭരണ നി൪വഹണം കേരള സ൪ക്കാറും ഒളിംപിക്സ് അസോസിയേഷനും സ൪വകലാശാലയും ഒന്നിച്ച് നി൪വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
