മായാവതിക്ക് 111 കോടിയുടെ രൂപയുടെ ആസ്തി
text_fieldsന്യൂദൽഹി: യു.പി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയമേറ്റെങ്കിലും ബി.എസ്.പി മുഖ്യമന്ത്രിയായിരുന്ന മായാവതിയുടെ ആസ്തി 111.64 കോടിരൂപയായി ഉയ൪ന്നു. കഴിഞ്ഞ രണ്ടു വ൪ഷത്തിനിടയിൽ 25 ശതമാനം വള൪ച്ച. ചൊവ്വാഴ്ച രാജ്യസഭയിലേക്ക് നൽകിയ നാമനി൪ദേശ പത്രികയോടൊപ്പമാണ് മായാവതി സ്വത്തുവിവരം വെളിപ്പെടുത്തിയത്. 380 കാരറ്റ് വജ്രാഭരണങ്ങളും ഒരു കിലോഗ്രാം സ്വ൪ണവും 20 കിലോ വെള്ളിയും മായാവതിയുടെ സ്വത്തുവഹകളിൽ ഉൾപ്പെടും. ദൽഹിയിൽ രണ്ട് കടകളും കോടികൾ വിലമതിക്കുന്ന വീടുമുണ്ട്. ലഖ്നോയിലെ വസതിക്ക് 15 കോടിയോളം വിലവരും.
2010ൽ മുഖ്യമന്ത്രി മായാവതിയുടെ സ്വത്ത് 88 കോടിയായിരുന്നു. 2007ലെ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തോടെ മുഖ്യമന്ത്രിയായ മായാവതിക്ക് അന്ന് 52.27 കോടിയുടെ ആസ്തിയുണ്ടായിരുന്നു. അധികാരമൊഴിയുമ്പോൾ സ്വത്തിലുണ്ടായ വ൪ധന നൂറു ശതമാനത്തിലുമധികം. സംസ്ഥാനത്തെ ദരിദ്രരായ ദലിതുകൾക്കുവേണ്ടിയാണ് താൻ ഭരിക്കുന്നത് എന്ന് പൊതു വേദികളിൽ നിരന്തരം ആവ൪ത്തിക്കുന്ന നേതാവാണ് മായാവതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
