എം.എല്‍.എയെ വിലക്കെടുത്തത് കുതിരക്കച്ചവടത്തിന്‍െറ തുടര്‍ച്ച
text_fieldsകൊച്ചി: പ്രതിപക്ഷ എം.എൽ.എയെ യു.ഡി.എഫ് വിലക്കെടുത്ത സംഭവം കോൺഗ്രസ് കേന്ദ്രത്തിൽ നടത്തുന്ന കുതിരക്കച്ചവടത്തിൻെറ തുട൪ച്ചയാണെന്ന് ബി.ജെ.പി നേതാവ് ഒ. രാജഗോപാൽ. ജനാധിപത്യ സംവിധാനത്തെ അസ്ഥിരപ്പെടുത്തുന്ന നടപടിയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പ്രസ്ക്ളബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം പോലൊരു സംസ്ഥാനത്ത് ഇത് ഒട്ടും ആശാസ്യമല്ല. സംസ്ഥാനത്തെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ വെളിച്ചത്തിൽ വേണം ഉപതെരഞ്ഞെടുപ്പിനെയും നോക്കിക്കാണാൻ. എന്നാൽ, ഇതിനുപകരം നിസ്സാര സംഭവങ്ങൾ ഊതിപെരുപ്പിച്ച് അതിൻെറ പേരിലാണ് പ്രചാരണം. വിഷയങ്ങൾ ഓരോ ദിവസവും മാറുകയും ചെയ്യുന്നു. സ൪ക്കാറിൻെറ വികസനം വാചകമടിയിൽ ഒതുങ്ങുന്നു.
ആറ്റുകാലിൽ പൊങ്കാലയിട്ടവ൪ക്കെതിരെ കേസെടുത്ത സംഭവത്തിൽ എന്തൊക്കെയോ സ൪ക്കാ൪ ജനങ്ങളിൽ നിന്ന് ഒളിച്ചുവെക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരത്തിലൊരു നടപടി താഴെക്കിടയിലെ ഏതെങ്കിലും പൊലീസ് ഉദ്യോഗസ്ഥ൪ സ്വയം സ്വീകരിച്ചതാണെന്ന് കരുതുന്നില്ല. ജനാധിപത്യത്തോടൊപ്പം സംസ്ഥാനത്തെ മതേതര സംവിധാനവും വെല്ലുവിളി നേരിടുകയാണ്. സംഘടിത മതവിഭാഗങ്ങളുടെ സമ്മ൪ദത്തിന് വഴങ്ങിയാണ് സ൪ക്കാറിൻെറ നടപടികൾ. വ്യാപകമായി സ൪ക്കാ൪ സംവിധാനങ്ങൾ ദുരുപയോഗം ചെയ്യുന്നു. വിദ്യാഭ്യാസ വകുപ്പിലെ 90 ശതമാനം നിയമനവും ഒരു പ്രത്യേക മതവിഭാഗത്തിൽ നിന്നാണെന്നത് തന്നെ ഇതിന് വലിയ തെളിവാണ്. പ്രകോപനപരമായ നടപടികളിലൂടെ നാട്ടിൽ കുഴപ്പമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ കുറ്റവാളികൾക്ക് മന്ത്രിമാ൪ തന്നെ സംരക്ഷണം നൽകുകയും പ്രതിഷേധിക്കുന്നവരെ അടിച്ചമ൪ത്തുകയും ചെയ്യുന്ന സമീപനമാണ് സ്വീകരിക്കുന്നത്. എല്ലാവ൪ക്കും തുല്യനീതി ഉറപ്പാക്കുകയെന്ന സത്യപ്രതിഞ്ജയുടെ ലംഘനമാണ് മന്ത്രിമാ൪ നടത്തുന്നത്. ഉദ്ദേശശുദ്ധിയിൽ സംശയമില്ലെങ്കിലും വി.എസ് വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കേണ്ടതാണെന്ന് സിന്ധുജോയിയുമായി ബന്ധപ്പെട്ട പരാമ൪ശത്തെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
