ഇടതു പക്ഷത്തിന് മനോവീര്യം നഷ്ടമായി
text_fieldsകൊച്ചി: മനോവീര്യം നഷ്ടപ്പെട്ട ഇടതു പക്ഷത്തെയാണ് ഇപ്പോൾ കാണാൻ കഴിയുന്നതെന്ന് പ്രതിരോധ മന്ത്രി എ.കെ ആന്‍്റണി. പിറവം തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കുകയായിരുന്നു . പരിക്കേറ്റ് ഒറ്റപ്പെട്ട ഒരു പടത്തലവനായ വി.എസ് ആണ് പാ൪ട്ടിയെ നയിക്കുന്നത്. മനോവീര്യം നഷ്ടമായതിനാലാണ് വി.എസിനും നാവ് പിഴക്കുന്നത്. പടത്തലവൻ പറയുന്നത് ശിപായി പോലും കേൾക്കാത്ത അവസ്ഥയാണ്- ആന്‍്റണി പറഞ്ഞു.
കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും തലമുതി൪ന്ന രാഷ്ട്രീയ നേതാവാണ് വി.എസ്. കരുണാകരനും ഇ.കെ നായനാരും ഇന്ന് ജീവിച്ചിരിപ്പില്ല. വി.എസിൽ നിന്ന് കേരളം പ്രതീക്ഷിക്കുന്ന ഒരു നിലപാടുണ്ട്. അദ്ദേഹം സ്വയം നിയന്ത്രിക്കണം എന്ന് മാത്രമേ പറയുന്നുള്ളു- ആന്‍്റണി ചൂണ്ടിക്കാട്ടി.
പിറവത്ത് യു.ഡി.എഫ് വൻ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ലെന്നും ഉമ്മൻചാണ്ടിയുടെ ഭരണത്തിനുള്ള ഫലമായിരിക്കും പിറവത്തേതെന്നും അദ്ദേഹം വ്യക്തമാക്കി. നിഷ്പക്ഷ വോട്ട൪മാ൪ ഉമ്മൻചാണ്ടിക്കനുകൂലമാണ്. ഈ മന്ത്രി സഭയെ ശക്തിപ്പെടുത്തണമെന്നത് പിറവത്തിന്റെപൊതുവികാരമാണ്. അപേക്ഷിക്കുന്നവ൪ക്കൊക്കെ 24 മണിക്കുറിനകം റേഷൻ കാ൪ഡ് കൊടുക്കുന്ന ഒരേ ഒരു സംസ്ഥാനം കേരളമാണ്. യു.ഡി.എഫിൽ മുമ്പൊരിക്കലും കാണാത്ത യോജിപ്പാണ് ഇപ്പോൾ കാണാൻ കഴിയുന്നത്- ഉമ്മൻചാണ്ടി കൂട്ടിച്ചേ൪ത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
