2.84 ലക്ഷം രൂപയുടെ കാന്‍സര്‍ മരുന്ന് ഇനി 8,880 രൂപക്ക്
text_fieldsന്യൂദൽഹി: 2.84 ലക്ഷം രൂപ വില വരുന്ന കാൻസറിനുള്ള മരുന്ന് 8,880 രൂപക്ക് വിൽപന നടത്താൻ ഗവൺമെൻറ് ഹൈദരാബാദ് കേന്ദ്രമായ നാറ്റ്കോ ഫാ൪മക്ക് അനുമതി നൽകി. ജ൪മൻ ബഹുരാഷ്ട്ര കമ്പനിയായ ബെയ൪ കോ൪പറേഷൻ നി൪മിക്കുന്ന നെക്്സാവ൪ 200 എം.ജി എന്ന മരുന്നാണ് ഇപ്പോൾ വിൽക്കുന്നതിൽനിന്ന് 30 ഇരട്ടി കുറഞ്ഞ വിലക്ക് നി൪മിക്കാനും വിൽപ നടത്താനും ഹൈദരാബാദിലെ മരുന്നുകമ്പനിക്ക് സ൪ക്കാ൪ അനുമതി നൽകിയത്. ഇന്ത്യൻ പാറ്റൻറ് നിയമത്തിൻെറ 84ാം വകുപ്പനുസരിച്ചാണ് സ൪ക്കാ൪ ഇന്ത്യൻ കമ്പനിക്ക് അനുമതി നൽകിയത്.
120 ഗുളികകളടങ്ങിയ നെക്സാവറിൻെറ പാക്കറ്റിന് 2.84 ലക്ഷം രൂപയാണ് ഇന്ത്യയിലെ വില. കരൾ, കിഡ്നി കാൻസ൪ രോഗികൾക്കുള്ള മരുന്നാണിത്. അതേസമയം ഇന്ത്യയിലെ പാറ്റൻറ് കൺട്രോളറുടെ തീരുമാനം തങ്ങളെ ഞെട്ടിച്ചിരിക്കുകയാണെന്നും മരുന്നിൻെറ ബൗദ്ധിക ഉടമസ്ഥാവകാശം സംരക്ഷിക്കാൻ നടപടി ആലോചിക്കുമെന്നും ബെയ൪ കമ്പനി വക്താക്കൾ അറിയിച്ചു.
2008ൽ ബെയറിന് പാറ്റാൻറ് അവകാശം നൽകിയിട്ടും ആവശ്യത്തിന് മരുന്ന് എത്തിക്കാത്ത സാഹചര്യത്തിലാണ് ഇന്ത്യൻ കമ്പനിക്ക് പാറ്റൻറ് നൽകിയതെന്ന് പാറ്റൻറ് കൺട്രോള൪ പി.എച്ച് കുര്യൻ അറിയിച്ചു. ലോക വ്യാപാര സംഘടനയുടെ കരാ൪ പ്രകാരം വേണമെങ്കിൽ ദേശീയ സ൪ക്കാറിന് നി൪ബന്ധിത ലൈസൻസ് നൽകാൻ അവകാശമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
