ഇടുക്കി ബ്ളോക് പഞ്ചായത്തിന് നിര്‍മല്‍ പുരസ്കാരം
text_fieldsഇടുക്കി: ശുചിത്വരംഗത്ത് നേട്ടങ്ങൾ കൈവരിച്ചതിന് ഇടുക്കി ബ്ളോക് പഞ്ചായത്തിന് കേന്ദ്രസ൪ക്കാറിൻെറ നി൪മൽ പുരസ്കാരം. 20ലക്ഷം രൂപയും പ്രശസ്തിപത്രവും ബ്ളോക് പഞ്ചായത്തിന് ലഭിക്കും.
21 ന് രാഷ്ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ രാഷ്ട്രപതി പ്രതിഭാ പാട്ടീൽ ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉസ്മാന് അവാ൪ഡ് കൈമാറും.സമഗ്ര ആരോഗ്യ പദ്ധതിയായ അമൃതാരോഗ്യം, അങ്കണവാടികളിലും സ്കൂളുകളിലും നടപ്പാക്കുന്ന ജൈവ പച്ചക്കറി അങ്കണത്തൈ തോട്ടം, തരിശിടങ്ങളിൽ തേയില കൃഷി വ്യാപിപ്പിക്കുന്നതിന് നടപ്പാക്കിയ തളി൪ പദ്ധതി, കശുമാവ് കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് നടപ്പാക്കിയ നിറവ് 2011-13 പദ്ധതികളിലൂടെ ബ്ളോക് പഞ്ചായത്ത് ശ്രദ്ധേയമായിരുന്നു.8135 വീടുകൾക്ക് ടോയ്ലെറ്റുകൾ നി൪മിച്ച് നൽകിയതും ബ്ളോക് പഞ്ചായത്തിന് കീഴിലെ ആറ് പഞ്ചായത്തുകളിലെ സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ ഉൾപ്പെടെ 53 സാനിറ്ററി കോംപ്ളക്സുകൾ നി൪മിച്ച് നൽകിയതും പരിഗണിച്ചുമാണ് നി൪മൽ ഗ്രാം പുരസ്കാരത്തിന് അ൪ഹമായത്. കേരളത്തിൽനിന്ന് ഇടുക്കി ബ്ളോക് പഞ്ചായത്തിനൊപ്പം രണ്ട് ബ്ളോക് പഞ്ചായത്തുകൾക്ക് കൂടി ഈ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
