കുടിവെള്ള പദ്ധതിയില്‍ വീഴ്ച വരുത്തിയിട്ടില്ല -ലിന്‍ഡാ തോമസ്
text_fieldsതിരുവല്ല: കൊമ്പാടി കുടിവെള്ള പദ്ധതിയിൽ നഗരസഭ വീഴ്ചയെന്നും വരുത്തിയിട്ടില്ലെന്ന് പദ്ധതിയുടെ നി൪വഹണ ചുമതല വാട്ട൪അതോറിറ്റിയെയാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും നഗരസഭാ ചെയ൪പേഴ്സൺ ലിൻഡാ തോമസ് വഞ്ചിപ്പാലം വാ൪ത്താക്കുറിപ്പിൽ അറിയിച്ചു. വാട്ട൪അതോറിറ്റി പദ്ധതി നടപ്പാക്കുന്നതിൽ അനാവശ്യമായ കാലതാമസം വരുത്തിയിട്ടുണ്ട്. വാട്ട൪ അതോറിറ്റി കൊണ്ടുവന്ന പ്രപ്പോസലുകൾ നഗരസഭ യഥാസമയം അംഗീകരിച്ച് നൽകിയിട്ടുണ്ട്. പി.ഡബ്യു.ഡി ഷെഡ്യൂൾ റേറ്റിൽവന്ന വ൪ധന കൊണ്ടും നടപടി ക്രമങ്ങളിലുള്ള സങ്കീ൪ണത കൊണ്ടും ക്വട്ടേഷനുകൾ പലതും അംഗീകാരം ലഭിക്കാതെ കാലഹരണപ്പെട്ടു പോകുകയാണ്.
2011 ജനുവരിയിൽ കഴിഞ്ഞ സ൪ക്കാറിൻെറ കാലത്ത് അയച്ചുകൊടുത്ത മൂന്ന് പദ്ധതിയും നവംബറിൽ അയച്ചുകൊടുത്ത രണ്ട് വ൪ക്കിനും ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലന്നും ചെയ൪പേഴ്സൺ അറിയിച്ചു. 2012 മാ൪ച്ച് 31 ഓടെ കൊമ്പാടി കുടിവെളള പദ്ധതിയുടെ ഫണ്ട് നഷ്ടമാകില്ലെന്നും 2014 വരെ പദ്ധതി നടത്തിപ്പിന് സമയം അനുവദിപ്പിക്കുന്നതിനുവേണ്ട നടപടികൾ മുനിസിപ്പൽ ചെയ൪പേഴ്സൻെറ ശ്രമഫലമായി നടത്തിയിട്ടുണ്ടെന്നും ലിൻഡാ തോമസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
