‘നദീബന്ധിപ്പിക്കല്‍ പദ്ധതിയില്‍നിന്ന് കേരളത്തെ ഒഴിവാക്കണം’
text_fieldsകോഴഞ്ചേരി: പമ്പാ-അച്ചൻകോവിൽ-വൈപ്പാ൪ ലിങ്ക് കനാൽ പദ്ധതി ദേശീയ നദീബന്ധിപ്പിക്കൽ പദ്ധതിയിൽനിന്ന് ഒഴിവാക്കാൻ സംസ്ഥാന സ൪ക്കാ൪ അടിയന്തര നടപടികളെടുക്കണമെന്ന് പമ്പാപരിരക്ഷണ സമിതി പഠനസമ്മേളനം ആവശ്യപ്പെട്ടു.
തെറ്റായ കണക്കുകൂട്ടലുകളുടെ അടിസ്ഥാനത്തിലാണ് പമ്പാ-വൈപ്പാ൪ പദ്ധതി ദേശീയ നദീബന്ധിപ്പിക്കൽ പദ്ധതിയിലുൾപ്പെടുത്തിയത്. നി൪ദിഷ്ടപദ്ധതി നടപ്പായാൽ മധ്യതിരുവിതാംകൂറും കുട്ടനാടും ഊഷരഭൂമിയാകും. പമ്പയും അച്ചൻകോവിലും നീരൊഴുക്ക് നിലച്ച് തോടുകൾ ആയി മാറും. ഉപ്പു വെള്ളത്തിൻെറ തള്ളിക്കയറ്റം നദികളുടെ മുകൾഭാഗങ്ങളിലേക്ക് വ്യാപിച്ച് ഗുരുതര പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിതെളിക്കുമെന്നും വിവിധ മേഖലകളിലെ ശാസ്ത്രജ്ഞന്മാ൪ പഠനസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി.
പദ്ധതി നടപ്പാക്കുകയാണെങ്കിൽ മധ്യതിരുവിതാംകൂറിലും കുട്ടനാട്ടിലും ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക, സാമൂഹിക, സാമ്പത്തിക പ്രശ്നങ്ങൾ പഠിക്കേണ്ടതുണ്ട്. നദീതടങ്ങളിലുണ്ടാകുന്ന കുടിവെള്ള- കാ൪ഷിക -ജൈവവൈവിധ്യമേഖലകളിലെ പ്രത്യാഘാതങ്ങൾ കേന്ദ്രസ൪ക്കാറിനെയും ഉന്നതാധികാര കമ്മിറ്റിയെയും ബോധ്യപ്പെടുത്താൻ സംസ്ഥാന സ൪ക്കാ൪ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികളെടുക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു. പൂവത്തൂ൪ പരിസ്ഥിതി വിജ്ഞാനകേന്ദ്രത്തിൽ പഠനസമ്മേളനം സംസ്ഥാന പ്ളാനിങ് ബോ൪ഡ് മുൻ അംഗം അഡ്വ. ഫിലിപ്പോസ് തോമസ് ഉദ്ഘാടനം ചെയ്തു. പമ്പാ പരിരക്ഷണസമിതി ജനറൽ സെക്രട്ടറി എൻ.കെ. സുകുമാരൻ നായ൪, വ൪ഗീസ് സി. തോമസ് എന്നിവ൪ ക്ളാസുകൾക്ക് നേതൃത്വം നൽകി.പ്രഫ. ടി. എൻ. രാമകൃഷ്ണക്കുറുപ്പ് അധ്യക്ഷത വഹിച്ചു. പ്രഫ. എം.വി.ജി. നമ്പൂതിരി, ഡോ. വ൪ഗീസ് മാത്യു, അഡ്വ. പി.കെ. ബാബു, പ്രഫ. സുകു മാമ്മൻ ജോ൪ജ്, ബ്രിഗേഡിയ൪ എൻ.പി.ആ൪. പിള്ള, ജി. വിദ്യാസാഗ൪ തുടങ്ങിയവ൪ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
