പാടശേഖരങ്ങളില്‍ പോത്ത്കൃഷി
text_fieldsകോട്ടയം: കൊയ്തൊഴിഞ്ഞ പാടശേഖരങ്ങളിൽ പോത്ത്കൃഷി വ്യാപകമാകുന്നു. അപ്പ൪കുട്ടനാടൻ പാടശേഖരങ്ങളിലാണ് ലാഭകരമായ രീതിയിൽ പോത്ത്കൃഷി നടക്കുന്നത്. 4000 മുതൽ 6000 രൂപ വരെ വിലയുള്ള പോത്തിൻകുഞ്ഞുങ്ങളെ ലോറിയിലാണ് എത്തിക്കുന്നത്. ഒരു ലോറിയിൽ 55 മുതൽ 70 വരെ പോത്തുകളെ കൊണ്ടുവരാൻസാധിക്കും. ഇവയെ കൊയ്ത്തുകഴിഞ്ഞ പാടശേഖരങ്ങളിലേക്ക് അഴിച്ചുവിടും. പാടശേഖരങ്ങളിലെ പുല്ലും നീ൪ച്ചാലുകളിലെ വെള്ളവുമാണ് ഇവയുടെ ഭക്ഷണമെന്നുംമറ്റ് തീറ്റകളൊന്നും ആവശ്യമില്ലെന്നും വ൪ഷങ്ങളായി പോത്ത്കൃഷി നടത്തുന്ന കുമരകം സ്വദേശി തങ്കച്ചൻ പറയുന്നു. രോത്രിയിൽ കുറ്റിയടിച്ച് പാടശേഖരങ്ങളിൽതന്നെയാണ് പോത്തുകളെ കെട്ടിയിടുന്നത്. ഒരുവ൪ഷം വള൪ച്ച എത്തുന്ന പോത്തുകളെ പതിനായിരം മുതൽ മുകളിലേക്ക് തൂക്കമനുസരിച്ച് വിപണിയിൽ വിറ്റഴിക്കും.
ഒന്നരമാസം മുമ്പ് 71 പോത്തുകളെയാണ് തമിഴ്നാട്ടിൽനിന്ന് എത്തിച്ചത്. അതിൽ 28 എണ്ണം ചത്തു. പനി, കാൽ നീരുവെക്കുന്ന രോഗം എന്നിവമൂലമാണ് പോത്തുകൾ ചത്തത്. ഇൻഷ്വ൪ ചെയ്താൽ നഷ്ടം കുറക്കാൻ സാധിക്കും. യഥാസമയം പ്രതിരോധ മരുന്നുകൾ നൽകിയാൽ മരണനിരക്ക് കുറക്കാനാകും.
കൊയ്ത്ത്തീരുംവരെ തരിശ്കിടക്കുന്ന പാടശേഖരങ്ങളിലാണ് പോത്തുകളെ അഴിച്ചുവിടുന്നതെന്ന് തങ്കച്ചൻ ചൂണ്ടിക്കാട്ടി. പടിഞ്ഞാറൻ മേഖലയിൽ പാടശേഖരങ്ങളിലെല്ലാം ഇത്തരത്തിൽ പോത്ത്കൃഷി നടത്തുന്ന ധാരാളമാളുകളുണ്ട്. വള്ളങ്ങളിൽ കയറ്റിയാണ് പോത്തുകളെ പാടശേഖരങ്ങളിലേക്ക് കൊണ്ടുവരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
