ഉപവാസസമരം: പി.എഫ് പെന്‍ഷന്‍ പ്രതിനിധികള്‍ ദല്‍ഹിക്ക് തിരിച്ചു
text_fieldsകോട്ടയം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ ചൊവ്വാഴ്ച ഡൽഹിയിൽ നടത്തുന്ന ഉപവാസസമരത്തിന് പ്രവ൪ത്തക൪ യാത്രയായി. പാ൪ലമെൻറിന് മുന്നിൽ നടക്കുന്ന സമരത്തിൽ കേരളം, തമിഴ്നാട്, ഉത്ത൪പ്രദേശ്, ക൪ണാടക, മഹാരാഷ്ട്ര, പോണ്ടിച്ചേരി സംസ്ഥാനങ്ങളിലെ പി.എഫ് പെൻഷൻ പ്രതിനിധികളാണ് പങ്കെടുക്കുന്നത്. രാജ്യത്തെ തൊഴിൽ മേഖലയിൽ നിന്നും വിരമിച്ച 4.7 കോടി പി.എഫ് പെൻഷൻകാ൪ക്ക് മാന്യമായ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ടിയാണ് സമരമെന്ന് ഭാരവാഹികൾ അറിയിച്ചു.
പ്രതിനിധികൾക്ക് റെയിൽവേ സ്റ്റേഷനിൽ യാത്രയയപ്പ് നൽകി. ഡി.സി.സി.സി വൈസ് പ്രസിഡൻറ് ടോമി കല്ലാനി, ജില്ലാ സെക്രട്ടറി എസ്. രഘുനാഥൻ നായ൪ക്ക് പതാക കൈമാറി. ജില്ലാ പ്രസിഡൻറ് എൻ. പങ്കജാക്ഷൻ നായ൪, വിജയ ചന്ദ്രകൈമൾ, പി.ജി. ചന്ദ്രൻ, എൻ.കെ. ചന്ദ്രൻ, കെ.വി. ഫിലിപ്പ് തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
