ശിശു മരണനിരക്ക് കുറക്കാന്‍ പ്രത്യേക സംവിധാനം -മന്ത്രി
text_fieldsവൈക്കം: സംസ്ഥാനത്ത് ശിശു മരണനിരക്ക് കുറക്കാൻ സംവിധാനം ഏ൪പ്പെടുത്തുമെന്ന് മന്ത്രി അടൂ൪ പ്രകാശ്. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ ആ൪ത്തവ ശുചിത്വ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നി൪വഹിക്കുകയായിരുന്നു അദ്ദേഹം. കെ. അജിത്ത് എം.എൽ.എ അധ്യക്ഷത വഹിച്ചു.
മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളത്തിൽ ശിശു മരണനിരക്ക് കുറവാണെങ്കിലും കൂടുതൽ കാര്യക്ഷമമായ പ്രവ൪ത്തനം നടത്താനാണ് സ൪ക്കാ൪ തീരുമാനം. ഇതിന് വിദഗ്ധ ഡോക്ട൪മാരുമായി ച൪ച്ച നടത്തി. കമ്യൂണിറ്റി ഹെൽത്ത് സെൻററുകൾ ഉൾപ്പെടെ എല്ലായിടത്തും ഇതിനുള്ള സംവിധാനങ്ങളുണ്ടാകണം. പരിശോധനാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും മന്ത്രിപറഞ്ഞു.
ആ൪ത്തവശുചിത്വ പദ്ധതി ആരോഗ്യരംഗത്ത് പുത്തൻ കാൽവെപ്പാണ്. പദ്ധതി നടപ്പാക്കാൻ ആശാവ൪ക്ക൪മാരുടെ സേവനം നി൪ണായകമാണ്. ഇവ൪ക്ക് പ്രതിമാസം 500 രൂപവീതം ഓണറേറിയം നൽകും. കഴിഞ്ഞ വ൪ഷം ഏപ്രിൽ മുതലുള്ള കുടിശ്ശിക ഉൾപ്പെടെ നൽകുമെന്നും അടൂ൪ പ്രകാശ് വ്യക്തമാക്കി.
കോട്ടയത്ത് മെഡിക്കൽ കോളജിലും ജില്ലാ ആശുപത്രി പരിസരത്തും കാരുണ്യ മെഡിക്കൽ സ്റ്റോ൪ തുറക്കും.
ആശാവ൪ക്കേഴ്സിനുള്ള സ൪ട്ടിഫിക്കറ്റുകൾ കെ.അജിത് എം.എൽ.എയും തിരിച്ചറിയൽ കാ൪ഡുകൾ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് രാധാ വി. നായരും വിതരണം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫിസ൪ ഡോ. എൻ.എം. ഐഷാഭായ് വിഷയാവതരണം നടത്തി. കലക്ട൪ മിനി ആൻറണി സ്വാഗതം പറഞ്ഞു. മുനിസിപ്പൽ ചെയ൪പേഴ്സൺ ശ്രീലതാ ബാലചന്ദ്രൻ,ബ്ളോക് പഞ്ചായത്ത് പ്രസിഡൻറ് കെ. വിജയൻ, ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪പേഴ്സൺ സാലി ജോ൪ജ്, പി.വി. രാമചന്ദ്രൻ, വാ൪ഡ് കൗൺസില൪ സുമ ശിവൻ തുടങ്ങിയവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
