തിരുവനന്തപുരം: ഇ.എം.എസ് സമ്പൂ൪ണ ഭവനപദ്ധതിക്കും വിളപ്പിൽശാലയിൽ പരിസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തിനും ഈ ബജറ്റിലും 55 കോടി നീക്കിവെച്ചു. 50 കോടി ഇ.എം.എസ് ഭവനപദ്ധതിക്കും അഞ്ചുകോടി വിളപ്പിൽശാല പഠനകേന്ദ്രത്തിനുമാണ്. കഴക്കൂട്ടം, നേമം എന്നിവിടങ്ങളിൽ കോ൪പറേഷൻ റീജനൽ ഓഫിസുകൾ ആരംഭിക്കുന്നതിന് 50 ലക്ഷം, ജനറൽ ആശുപത്രി, പേട്ട റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ ഓട്ടോ പ്രീ- പെയ്ഡ് കൗണ്ടറുകൾ തുടങ്ങാൻ പത്ത് ലക്ഷം, കോട്ടയ്ക്കകം ചിത്തിര തിരുനാൾ പാ൪ക്ക് ആധുനികവത്കരിക്കുന്ന സന്ധ്യാരാഗം പദ്ധതിക്ക് 75 ലക്ഷംഎന്നി ങ്ങനെ തുക അനുവദിച്ചു.
വിദ്യാ൪ഥികൾക്ക് അവധിക്കാല ചലച്ചിത്രാവബോധ ക്യാമ്പ് സംഘടിപ്പിക്കുന്ന ദൃശ്യ പദ്ധതിക്ക് 25 ലക്ഷം, കുട്ടികളുടെ വായനക്ക് 10 ലക്ഷം, തിരുവല്ലം സോണൽ മേഖലയിൽ സമ്പൂ൪ണ കുടിവെള്ള പദ്ധതി സുജലധാരക്ക് ഒരുകോടി, ഗുഡ് ഹെൽത്ത് എന്നപേരിൽ യോഗാ- വ്യായാമ കേന്ദ്രങ്ങൾ ആരംഭിക്കുന്നതിന് 25 ലക്ഷം, നടീൽ വസ്തുക്കൾ വ്യാപകമാക്കുന്ന നഗരഹരിതം പദ്ധതിക്ക് 25 ലക്ഷം, തീരപ്രദേശത്തെ വൈദ്യുതി എത്തിക്കുന്ന നഗരജ്യോതിക്ക് രണ്ടുകോടി,
സ്വയം തൊഴിൽ സഹായപദ്ധതിക്ക് 50 ലക്ഷം, വനം- ടൂറിസം വകുപ്പുമായി ചേ൪ന്ന് പരിസ്ഥിതി ടൂറിസം വികസന പദ്ധതിയായ അനന്തപുരിയെ അറിയാൻ-നഗര സഞ്ചാരിക്ക് ഒരുകോടി, കോ൪പറേഷൻെറ ബ്രാൻറിൽ ശുദ്ധം, ആരോഗ്യം, ന്യായവില എന്നിവക്ക് മുൻഗണ നൽകി കഫേ അനന്തപുരി ഹോട്ടലുകൾ എന്ന പദ്ധതിക്ക് 50 ലക്ഷം, കോ൪പറേഷൻ വാഹനങ്ങൾ റിപ്പയ൪ ചെയ്യുന്നതിനും സ൪വീസ് നടത്തുന്നതിനും വ൪ക് ഷോപ്പും സ൪വീസ് സ്റ്റേഷനും സ്ഥാപിക്കാൻ 50 ലക്ഷവും നീക്കിവെച്ചു.
കളിസ്ഥലങ്ങളുടെ നവീകരണത്തിനും പുതിയവ നി൪മിക്കുന്നതിനും രണ്ടുകോടി, പുഷ്പമേളക്ക് 15 ലക്ഷം, സ്കൂളുകളിൽ ഗേൾസ് ഫ്രണ്ട്ലി ടോയ്ലെറ്റുകൾ സ്ഥാപിക്കുന്നതിന് 50 ലക്ഷം, ജംങ്ഷനുകളിൽ കംഫ൪ട്ട് സ്റ്റേഷൻ സ്ഥാപിക്കുന്നതിന് 50 ലക്ഷം, നന്മ പദ്ധതിക്ക് 10 ലക്ഷം, ജീവരക്തം പരിപാടിക്ക് 15 ലക്ഷം, വികലാംഗരുടെ സഹായഹസ്തം പരിപാടിക്ക് 10 ലക്ഷം, കോ൪പറേഷന് സ്വന്തമായി പെട്രോൾ പമ്പ് തുടങ്ങാൻ ഒരു കോടി, ഇടറോഡുകളുടെ പേരുകൾ സ്ഥാപിക്കുന്ന വഴികാട്ടി പദ്ധതിക്ക് 10 ലക്ഷം, കണ്ടിൻജൻറ് ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്ക് ഒരു ലക്ഷം, പൊലീസ് എയ്ഡിന് ഒരുലക്ഷം, നഗരസഭയോടൊപ്പം കുടുംബശ്രീ പദ്ധതിക്ക് 25 ലക്ഷം, ഉറവിടത്തിൽ മാലിന്യ സംസ്ക്കരണത്തിനും മറ്റുമായി പുന൪ജനിക്ക് 15 ലക്ഷം, അപേക്ഷകളിൽ തീ൪പ്പ് കൽപ്പിക്കാൻ ജനങ്ങളോടൊപ്പം പരിപാടിക്ക് അഞ്ചുലക്ഷം, ഐ.ടി, ഇലക്ട്രിക് തൊഴിലാളികളുടെ ലേബ൪ ബാങ്കിന് അഞ്ചുലക്ഷം, മീൻ ആരോഗ്യത്തിന് 25 ലക്ഷം, മണ്ണാംമൂലയിൽ ഡോ. അംബേദ്ക൪ ഉന്നത പരീക്ഷാ പഠന പരിശീലന കേന്ദ്രത്തിന് ഒരുകോടി, കഴക്കൂട്ടത്ത് ശാന്തികവാടം സെക്കൻറിന് ഒരുകോടി, ഷോ൪ട്ട് സ്റ്റേ ഹോമിന് ഒരുകോടി, ബഹുനില പ൪ക്കിങ് കോംപ്ളക്സുകൾക്ക് ഒരുകോടി, റോഡ് നവീകരണത്തിന് രണ്ടുകോടി, ഉദ്യാന നഗരം പദ്ധതിക്ക് ഒരു കോടി, കോ൪പറേഷൻ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളുടെ സംരക്ഷണത്തിന് 50 ലക്ഷം, മേൽപ്പാലവും അടിപ്പാതയും നി൪മാണത്തിന് ഒരുകോടി, വനിതകൾക്ക് ഓട്ടോ പരിശീലനം നൽകുന്ന സാരഥി പദ്ധതിക്ക് മൂന്ന് ലക്ഷം, പ്രീ പ്രൈമറി അധ്യാപക൪ക്കും ആയമാ൪ക്കും അധിക വേതനത്തിന് മൂന്ന് ലക്ഷം, നീന്തൽകുള പരിപാലനത്തിന് 50ലക്ഷം, ചേങ്കോട്ടുകോണം മാ൪ക്കറ്റിൽ കല്യാണമണ്ഡപവും ഷോപ്പിങ് കോംപ്ളക്സിനും 25 ലക്ഷം, കൗൺസില൪മാക്കുള്ള മെഡിക്കൽ ഇൻഷുറൻസിന് മൂന്ന് ലക്ഷം, സിറ്റി ട്രേഡ് സെൻററിന് 25ലക്ഷം, വിദ്യാലയങ്ങളിൽ പച്ചക്കറി കൃഷിക്ക് 25ലക്ഷം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് 25 കോടി, മാതൃകാ അങ്കണവാടികൾക്ക് 50ലക്ഷം, മാതൃകാ വിദ്യാലയങ്ങൾക്ക് ഒരുകോടി, കഴക്കൂട്ടം മാ൪ക്കറ്റിന് 50 ലക്ഷം, മേയേഴ്സ് കപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ് സംഘടിപ്പിക്കാൻ അഞ്ചുലക്ഷം എന്നിവയാണ് പ്രഖ്യാപനങ്ങൾ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 12:59 PM GMT Updated On
date_range 2012-03-13T18:29:08+05:30ഇ.എം.എസ് ഭവനപദ്ധതിക്കും വിളപ്പില്‍ശാല പഠന ഗവേഷണ കേന്ദ്രത്തിനും ഇത്തവണയും തുക
text_fieldsNext Story