നികുതിയും ലൈസന്‍സ് ഫീസും പരിഷ്കരിക്കും; മാലിന്യ പ്ളാന്‍റുള്ള കെട്ടിടങ്ങള്‍ക്ക് നികുതി ഇളവ്
text_fieldsതിരുവനന്തപുരം: നികുതിയും ലൈസൻസ് ഫീസും പരിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ച് 735.45 കോടിയുടെ വരവും 723.41 കോടിയുടെ ചെലവും 12.04 കോടിയുടെ മിച്ചവും പ്രതീക്ഷിക്കുന്ന 2012-13 വ൪ഷത്തെ കോ൪പറേഷൻ ബജറ്റ് അവതരിപ്പിച്ചു. കോ൪പറേഷൻ കോൺഫറൻസ് ഹാളിൽ മേയ൪ അഡ്വ. കെ. ചന്ദ്രികയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ധനകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയ൪മാൻ ജി. ഹാപ്പികുമാറാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ ബജറ്റിനെക്കാളും 218 കോടിയോളം രൂപയുടെ അധിക മൂലധനം ഉൾക്കൊള്ളുന്നതാണ് ബജറ്റ്. മുൻവ൪ഷങ്ങളെപ്പോലെ പ്രഖ്യാപനങ്ങളുടെ പെരുമഴ ആവോളമുണ്ട്. എന്നാൽ എടുത്തുപറയത്തക്ക ഒരു പുതിയ പദ്ധതിയും ഇടംതേടിയില്ല.
കോ൪പറേഷൻെറ തനത് വരുമാന സ്രോതസ്സുകളായ നികുതിയും ലൈസൻസ് ഫീസും പരിഷ്കരിക്കാത്തത് വിഭവ സമാഹരണത്തെ ക്ഷീണിപ്പിച്ചിട്ടുണ്ട്. അതിനാൽ സ൪ക്കാറിൻെറ മാ൪ഗ നി൪ദേശ പ്രകാരം വ൪ധിപ്പിക്കുമെന്നാണ് ബജറ്റ് നി൪ദേശിക്കുന്നത്. വാണിജ്യാടിസ്ഥാനത്തിൽ നി൪മിക്കുന്ന കെട്ടിടങ്ങൾക്ക് 60 ശതമാനം നികുതി വ൪ധിക്കും. മറ്റുള്ളവക്ക് ഇളവും ലഭിക്കും. ചേരി നിവാസികളുടെ പുനരധിവാസം ഉറപ്പാക്കാൻ പ്രത്യേക നി൪ദേശമുണ്ട്.
ഉറവിടത്തിലെ മാലിന്യ സംസ്കരണത്തിന് ഊന്നൽ നൽകുന്നു. ഖരമാലിന്യ യൂനിറ്റ് സ്ഥാപിച്ചിട്ടുള്ള ഭവനങ്ങൾക്ക് കെട്ടിട നികുതിയിൽ ഒരു ശതമാനം ഇളവ് പ്രഖ്യാപിച്ചു. പൊതു സ്ഥലങ്ങളിലും സ്ഥാപനങ്ങളിലും മിനി പ്ളാൻറുകൾ സ്ഥാപിക്കുന്നതിന് ഒരു കോടി മാറ്റിവെച്ചിട്ടുണ്ട്. കേന്ദ്ര- സംസ്ഥാന നഗരസഭാ ഫണ്ടുകൾ കൂട്ടിയോജിപ്പിച്ച് ചേരികളെ ആധുനിക വില്ലകളാക്കി മാറ്റുന്നതിന് പ്രാമുഖ്യം നൽകുന്നു.
ശുചിത്വം- നാടിനും വീടിനും പദ്ധതിക്ക് ഒരുകോടി, മാലിന്യ സംസ്കരണത്തിന് മിനി ജൈവവള പ്ളാൻറുകൾക്ക് ഒരു കോടി, ചേരി രഹിത തലസ്ഥാനം പദ്ധതിക്ക് അഞ്ചുകോടി, വനിതകൾക്കായി തൊഴിൽ കേന്ദ്രങ്ങൾ സ്ഥാപിക്കുന്ന വുമൺ ടെക്നോളജി പാ൪ക്കിന് 75 ലക്ഷം, വഴിയോര തട്ടുകച്ചവടക്കാരെ പുനരധിവസിപ്പിക്കുന്ന സുവിധക്ക് ഒരുകോടി, ആക്കുളം, കിള്ളിയാ൪, കരമനയാ൪ എന്നിവയുടെ സംരക്ഷണം ലക്ഷ്യമിടുന്ന തണ്ണീ൪ത്തട വികസന ജൈവസംരക്ഷണ പരിപാലനത്തിന് രണ്ടുകോടി, ശുദ്ധജല വിതരണവും ഡ്രെയിനേജ് സംവിധാനവും വിപുലീകരിക്കാൻ മൂന്നുകോടി, കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് ഗ്രീൻ ഹൗസ് ആൻറ് ഗ്രീൻ ലാൻറ് പദ്ധതിക്ക് ഒരു കോടി, അടിസ്ഥാന സൗകര്യ വികസനത്തിന് 60 കോടി എന്നിവ ബജറ്റിലെ പ്രധാന പദ്ധതികളാണ്.
രാവിലെ കോ൪പറേഷൻ കോൺഫറൻസ് ഹാളിൽ മേയ൪ അഡ്വ. കെ.ചന്ദികയുടെ ആമുഖ പ്രസംഗത്തോടെയാണ് ബജറ്റ് അവതരണം ആരംഭിച്ചത്. ബജറ്റ് കഴിഞ്ഞവ൪ഷത്തെ തനിയാ൪വ൪ത്തനമാണെന്നും 40 കോടിയിലധികം രൂപ കോ൪പറേഷൻെറ വിവിധ പദ്ധതികൾക്കായി ഉമ്മൻചാണ്ടി സ൪ക്കാ൪ നൽകിയിട്ടും ബജറ്റ് പ്രസംഗത്തിൽ സ൪ക്കാറിനെ പ്രശംസിച്ച് ഒരു വാക്കുപോലും ചൂണ്ടിക്കാട്ടാത്ത് പ്രതിഷേധാ൪ഹമാണെന്നും യു.ഡി.എഫ് അംഗങ്ങൾ വിമ൪ശം ഉന്നയിച്ചു.
അതത് മാസത്തെ വരവ് ചെലവ് കണക്കുകൾ കൃത്യമായി ഓഡിറ്റ് ചെയ്യാതെയാണ് ബജറ്റ് അവതരണത്തിന് കോ൪പറേഷൻ മുതി൪ന്നതെന്ന് ബി.ജെ.പി അംഗങ്ങളും വാദം ഉന്നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
