അമ്പരപ്പും പിന്നെ കൗതുകവും നിറച്ച് രണ്ടാംപരീക്ഷ
text_fieldsപാറശ്ശാല: പരീക്ഷയെഴുതിക്കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയ കുട്ടികളെ ‘തട്ടിക്കൊണ്ടുപോകാൻ’ അധ്യാപകരെത്തിയപ്പോൾ രക്ഷാക൪ത്താക്കൾ അമ്പരന്നു.
പാറശ്ശാല ഇവാൻസ് ഹൈസ്കൂളിൽ കഴിഞ്ഞദിവസം എസ്.എസ്.എൽ.സി റെഗുല൪ വിദ്യാ൪ഥികൾക്കുള്ള ചോദ്യപേപ്പ൪ മാറിയതാണ് വിദ്യാ൪ഥികളെ തേടി നെട്ടോട്ടമോടാൻ അധ്യാപകരെയും സ്കൂൾ അധികൃതരെയും പ്രേരിപ്പിച്ചത്. വിദ്യാ൪ഥികൾ പരീക്ഷ കഴിഞ്ഞ് ഇറങ്ങിയപ്പോഴാണ് ചോദ്യപേപ്പറുകൾ മാറിയ വിവരം അധ്യാപക൪ക്ക് മനസ്സിലായത്.
ഉടൻ കിട്ടിയ വാഹനങ്ങളിൽ വിദ്യാ൪ഥികളുടെ വീടുകൾ തിരക്കി പാഞ്ഞു. കാര്യമൊന്നും അറിയാതെ വീട്ടിൽ തിരിച്ചെത്തിയ വിദ്യാ൪ഥികൾ മാത്രമല്ല അവരുടെ രക്ഷാക൪ത്താക്കളും ആദ്യം അമ്പരന്നു. പിന്നീട് അടിയന്തര സാഹചര്യം മനസ്സിലാക്കി വിദ്യാ൪ഥികൾ അധ്യാപകരോടൊപ്പം തിരികെ സ്കൂളിലെത്തി.
ഒരുദിവസം രണ്ടുതവണ ഒരേ പരീക്ഷയെഴുതിയതിൻെറ കൗതുകമായിരുന്നു വിദ്യാ൪ഥികളുടെ മുഖത്ത്. എന്നാൽ ഫലം കാത്തിരിക്കുന്ന വിദ്യാ൪ഥികളുടെ പരിഭ്രാന്തിയായിരുന്നു പരീക്ഷ പൂ൪ത്തിയാകുന്നതുവരെ അധ്യാപക൪ക്ക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
