Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightനിരവധി...

നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി പിടിയില്‍

text_fields
bookmark_border
നിരവധി കവര്‍ച്ചാക്കേസുകളിലെ പ്രതി പിടിയില്‍
cancel

തിരുവനന്തപുരം: നിരവധി കവ൪ച്ചക്കേസുകളിലെ പ്രതി പിടിയിൽ. കല്ലിയൂ൪ ഉപനിയൂ൪ ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ബൾബ് കണ്ണൻ എന്ന പ്രദീപ് (41) ആണ് നേമം പൊലീസിൻെറ പിടിയിലായത്. ചെങ്കോട് പനവിള സിമി ഭവനിൽ സതി, ഊക്കോട് ചാനൽക്കര ബിന്ദു ഭവനിൽ ബിന്ദു എന്നിവരെ ദേഹോപദ്രവം ചെയ്തത്, കല്ലിയൂ൪ പുന്നവിള പുത്തൻവീട്ടിൽ വിക്രമൻ നായരെ മോഷണശ്രമത്തിനിടെ തടഞ്ഞുനി൪ത്തി കൈ അടിച്ചൊടിച്ചത്, ഊക്കോട് സുനിതാ ഭവനിൽ ചന്ദ്രബാബുവിൻെറ വീട്ടിൽ കയറി മോഷണം നടത്തിയത് തുടങ്ങിയ കേസുകളിൽ പ്രതിയാണ്. കല്ലിയൂ൪ പുന്നയ്ക്കാട് സ്കൂളിന് സമീപം എ.എസ് ഹോളോബ്രിക്സ് നടത്തിവരുന്ന ഉത്തമദാസിനെ ഗുണ്ടാപിരിവ് ചോദിച്ചിട്ട് കൊടുക്കാത്തതിനെ തുട൪ന്ന് ആക്രമിച്ച് 10000 രൂപയോളം വരുന്ന വസ്തുവകകൾ കവ൪ന്ന കേസിലാണ് അറസ്റ്റ്. ഫോ൪ട്ട് എ.സി എം. രാധാകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. നേമം സി.ഐ എസ്. അനിൽകുമാ൪, എസ്.ഐ എസ്. അജയ്കുമാ൪, പൊലീസുകാരായ ബിനുകുമാ൪, സജീവ്, ബൈജു, അനിൽകുമാ൪, പുഷ്പരാജ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ്ചെയ്തത്. പ്രതിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story