വ൪ക്കല: പാപനാശത്ത് വിദേശ വിനോദ സഞ്ചാരിയെ വെട്ടിയതുൾപ്പെടെ നിരവധി കേസുകളിലെ രണ്ട് പ്രതികൾ അറസ്റ്റിൽ. മൈതാനം രാമന്തളി, ഷക്കീലാ മൻസിലിൽ ആസാദ് (33), രാമന്തളി, ഷംസുദ്ദീൻ മൻസിലിൽ ജഹാംഗീ൪ (37) എന്നിവരാണ് അറസ്റ്റിലായത്.
ജനുവരി 30ന് പാപനാശത്തെ റിസോ൪ട്ടിൽ വിദേശിയെ ആക്രമിച്ചശേഷം മൊബൈൽ ഫോൺ, ഐപാഡ്, ഡോള൪, ഡ്രൈവിങ് ലൈസൻസ്, ക്രെഡിറ്റ് കാ൪ഡ് എന്നിവ കവ൪ന്നത്, ഫെബ്രുവരി 21ന് പാപനാശം ഹെലിപാഡിന് സമീപം റിസോ൪ട്ടിൽ താമസിക്കുകയായിരുന്ന ബ്രിട്ടീഷ് പൗരനായ ജോസ് എഡ്വേ൪ഡ് മിൻസിനെ മാരകമായി വെട്ടിയ കേസുകളിൽ പ്രതികളാണ്.
മാ൪ച്ച് അഞ്ചിന് ചിലക്കൂറിലെ ബന്ധുവീട്ടിൽ വിവാഹം ക്ഷണിക്കാനെത്തിയ ആറ്റിങ്ങൽ ഊരുപൊയ്ക സ്വദേശിയായ രാഹുലിനെ ആക്രമിച്ച് രണ്ടേമുക്കാൽ പവൻെറ സ്വ൪ണമാലയും പോക്കറ്റിലുണ്ടായിരുന്ന 1400 രൂപയും കവ൪ന്നതും ഇവരാണെന്ന് പൊലീസ് പറഞ്ഞു. വക്കം എസ്.ജെ ഫൈനാൻസിൽ 30,000 രൂപക്ക് പണയം വെച്ച മാല പൊലീസ് പിടിച്ചെടുത്തു. കവ൪ച്ചക്ക് ശേഷം രാഹുലിനെ ക്രൂരമായി മ൪ദിക്കുകയും ചെയ്തിരുന്നു. കൂടാതെ പാപനാശത്ത് റഷ്യൻ വനിതകളെ ആക്രമിച്ച് ഡോള൪ കവ൪ന്നതായും പ്രതികൾ സമ്മതിച്ചതായി സി.ഐ പറഞ്ഞു.
വ൪ക്കല എസ്.ബി ഗ്യാസ് ഏജൻസിയുടെ സെക്യൂരിറ്റിക്കാരനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയായ ജഹാംഗീറിൻെറ പേരിൽ കൊല്ലം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ 15ഓളം കേസുകളുണ്ട്. പ്രതികളെ വ൪ക്കല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇവരെ പിന്നീട് കസ്റ്റഡിയിൽ വാങ്ങുമെന്ന് സി.ഐ പറഞ്ഞു. സി.ഐ എസ്. ഷാജി, എസ്.ഐ ടി.എസ്. ശിവപ്രകാശ്, ഹെഡ്കോൺസ്റ്റബിൾമാരായ അനിൽ, തുളസി, കോൺസ്റ്റബിൾമാരായ സിബി, ധരാജ്, ഹരികുമാ൪ എന്നിവരുൾപ്പെട്ട പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 12:53 PM GMT Updated On
date_range 2012-03-13T18:23:38+05:30വിദേശിയെ വെട്ടിയതുള്‍പ്പെടെ കേസുകളിലെ രണ്ട് പ്രതികള്‍ അറസ്റ്റില്‍
text_fieldsNext Story