നാല് വീടുകളില്‍ മോഷണശ്രമം
text_fieldsമണ്ണഞ്ചേരി: ചിയാംവെളിയിൽ നാല് വീടുകളിൽ മോഷണശ്രമം. ചിയാംവെളി തോട്ടുചിറയിൽ ശിഹാബ്, തോട്ടുചിറയിൽ ഇഖ്ബാൽ, തോടുചിറയിൽ സമദ്, പരുമുട്ടിൽ മേഴ്സി എന്നിവരുടെ വീടുകളിലാണ് തിങ്കളാഴ്ച പുല൪ച്ചെ ഒരുമണിയോടെ മോഷണശ്രമം ഉണ്ടായത്. അടുക്കളവാതിൽ തക൪ത്ത് ശിഹാബിൻെറ വീടിനുള്ളിൽ കടന്ന് അലമാര അലങ്കോലമാക്കിയെങ്കിലും ഒന്നും നഷ്ടപ്പെട്ടില്ല. ഈസമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. സമദിൻെറയും ഇഖ്ബാലിൻെറയും വീടിൻെറ അടുക്കളവാതിലും ജനലുകളും തക൪ത്താണ് മോഷണശ്രമം നടത്തിയത്. ശബ്ദംകേട്ട് വീട്ടുകാ൪ ഉണ൪ന്നപ്പോൾ മോഷ്ടാക്കൾ രക്ഷപ്പെട്ടു. മേഴ്സിയുടെ വീടിൻെറ വാതിലുകളും തക൪ത്തു. ഇവിടെനിന്നെടുത്ത കമ്പിപ്പാര ഉപയോഗിച്ചാണ് മറ്റുവീടുകളിലെ വാതിലുകൾ പൊളിച്ചത്. മണ്ണഞ്ചേരി പൊലീസെത്തി പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
