ആറാട്ടുപുഴ: പട്ടാപ്പകൽ വീട്ടിനുള്ളിൽ കയറി വീട്ടമ്മയെ കടന്നുപിടിച്ച് മാലപറിക്കാൻ ശ്രമിച്ച കള്ളനെ നാട്ടുകാ൪ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. കള്ളനുമായുണ്ടായ പിടിവലിയിൽ വീട്ടമ്മക്ക് പരിക്കേറ്റു. തിങ്കളാഴ്ച വൈകുന്നേരം 4.30ഓടെ തൃക്കുന്നപ്പുഴ കിഴക്കേക്കര വടക്ക് സന്തോഷിൻെറ വീട്ടിലാണ് സംഭവം. അടുക്കളവാതിലിലൂടെ അകത്തുകടന്ന കള്ളൻ സന്തോഷിൻെറ ഭാര്യ അനിതയെ കടന്നുപിടിക്കുകയായിരുന്നു. അനിതയുടെ വായ് പൊത്തിപ്പിടിച്ച് കഴുത്തിൽകിടന്ന മാല പൊട്ടിക്കാൻ ശ്രമിച്ചു. കള്ളൻെറ വിരലിൽ അനിത കടിച്ചതോടെ പിടി അയഞ്ഞു. അനിതയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാ൪ കൈയോടെ കള്ളനെ പിടികൂടുകയായിരുന്നു. തൃക്കുന്നപ്പുഴ പൊലീസ് കള്ളനെ കസ്റ്റഡിയിലെടുത്തു. തൃക്കുന്നപ്പുഴ പള്ളിപ്പാട്ടുമുറി സ്മിതഭവനത്തിൽ രവീന്ദ്രനാഥാണ് (32) പിടിയിലായത്. മോഷണശ്രമം നടക്കുമ്പോൾ അനിതയും ഭ൪തൃമാതാവും മാത്രമെ വീട്ടിലുണ്ടായിരുന്നുള്ളൂ.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 12:50 PM GMT Updated On
date_range 2012-03-13T18:20:35+05:30വീട്ടമ്മയുടെ മാലപറിക്കാന്‍ ശ്രമിച്ച കള്ളനെ നാട്ടുകാര്‍ പിടികൂടി
text_fieldsNext Story