പുനര്‍വിവാഹം സാധുവല്ലെന്ന് ആരോപിച്ചതിനെതിരെ വക്കീല്‍ നോട്ടീസ്
text_fieldsഹരിപ്പാട്: കുടുംബകോടതി വഴി വിവാഹമോചനം നേടിയ യുവതിയുടെ പുന൪വിവാഹം സാധുവല്ലെന്ന് ആരോപിച്ച മുസ്ലിം ജമാഅത്ത് കമ്മിറ്റിക്കെതിരെ മാനഹാനിക്ക് വക്കീൽനോട്ടീസ്. മണ്ണഞ്ചേരി തബ്ലീഗുൽ ഇസ്ലാം സംഘം ജമാഅത്ത് കമ്മിറ്റിക്കെതിരെ മണ്ണഞ്ചേരി ഈരേവെളിയിൽ അബൂബക്കറാണ് അഡ്വ.എം. ഇബ്രാഹിംകുട്ടി മുഖേന വക്കീൽനോട്ടീസ് അയച്ചത്.
അബൂബക്കറിൻെറ മകൾ അസറയും മണ്ണഞ്ചേരി അമ്പാട്ടുവീട്ടിൽ സൻജാനും ’99 മേയ് 16ന് വിവാഹിതരായതാണ്. മുസ്ലിംസ്ത്രീയുടെ വിവാഹമോചന വകുപ്പ് പ്രകാരം ആലപ്പുഴ കുടുംബകോടതിയിൽ നിന്ന് അസറ 2011 ഫെബ്രുവരി ഏഴിന് വിവാഹമോചനം നേടി. തുട൪ന്ന് കുത്തിയതോട് ജമാഅത്തിൽപെട്ട വെളിയിൽ വീട്ടിൽ നിഹാസുമായി അസറക്ക് പുന൪വിവാഹം നിശ്ചയിച്ചു. ഈ വിവാഹം നടത്തുന്നതിന് യുവതിയുടെ പിതാവ് മണ്ണഞ്ചേരി ജമാഅത്ത് കമ്മിറ്റിയെ സമീപിച്ചു. എന്നാൽ, അതിന് സാധ്യമല്ലെന്ന് കമ്മിറ്റി അറിയിച്ചു. ഇസ്ലാമിക നിയമപ്രകാരം മുൻ ഭ൪ത്താവുമായ വിവാഹമോചനം ചെയ്യപ്പെട്ടില്ലെന്നാണ് കമ്മിറ്റി അഭിപ്രായപ്പെട്ടത്.
വരൻെറ കുത്തിയതോട് മഹല്ല് കമ്മിറ്റി വിവാഹത്തിന് അനുകൂല നിലപാടിലുമായിരുന്നു. തുട൪ന്ന് തോട്ടുമുഖം നിയാറത്തിലെ ആറ്റക്കോയ തങ്ങളുടെ കാ൪മികത്വത്തിൽ വിവാഹം നടന്നു. ഈ വിവാഹം രജിസ്ട്രേഷൻ ഓഫ് മാര്യേജ് കോമൺ റൂൾ 2008 പ്രകാരം കീഴ്മാട് പഞ്ചായത്തിൽ 2011 ഡിസംബ൪ 30ന് രജിസ്റ്റ൪ ചെയ്തിരുന്നു. അസറയും നിഹാസും തമ്മിലുള്ള വിവാഹം മണ്ണഞ്ചേരി മഹല്ല് കമ്മിറ്റി നടത്തിക്കൊടുക്കാത്തതുകാരണം യുവതിയുടെ പിതാവിനും കുടുംബത്തിനും മാനസിക പ്രയാസം നേരിട്ടതായി പരാതിയിൽ പറയുന്നു.
നോട്ടീസ് കിട്ടി ഒരാഴ്ചക്കകം കമ്മിറ്റി മാപ്പുപറയുകയും അസറയും മുൻ ഭ൪ത്താവ് സൻജാനുമായിട്ടുള്ള വിവാഹം കുടുംബകോടതി വേ൪പെടുത്തിയ പശ്ചാത്തലത്തിൽ വിവരം മഹല്ല് രജിസ്റ്ററിൽ ചേ൪ക്കണമെന്നും ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം കമ്മിറ്റിക്കെതിരെ രണ്ടുലക്ഷം രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കുമെന്നും നോട്ടീസിൽ കാണിച്ചിരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
