Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightദുരിതങ്ങള്‍ക്ക്...

ദുരിതങ്ങള്‍ക്ക് മുന്നില്‍ തളരാതെ വിജയപ്രാര്‍ഥനയില്‍ അഭിലാല്‍

text_fields
bookmark_border
ദുരിതങ്ങള്‍ക്ക് മുന്നില്‍ തളരാതെ വിജയപ്രാര്‍ഥനയില്‍ അഭിലാല്‍
cancel

കായംകുളം: വിധിയുടെ ക്രൂരത നൽകിയ തിരിച്ചടികളിൽ പതറാതെ അഭിലാൽ (17) വിധിയോട് പൊരുതി വിജയംകൊയ്യാൻ തയാറെടുക്കുന്നു. പുല്ലുകുളങ്ങര എൻ.ആ൪.പി.എം എച്ച്.എസ്.എസിൽ സഹായിയുടെ പിൻബലത്തിൽ പ്ളസ്ടു പരീക്ഷ എഴുതുമ്പോൾ വിജയത്തിൽ കുറഞ്ഞതൊന്നും അഭിലാൽ എന്ന പൊടിമോൻ സ്വപ്നംകാണുന്നില്ല. വേരുവള്ളി ഭാഗം കൊച്ചിളശേരിൽ ഗോപി-പുഷ്പ ദമ്പതികളുടെ മകനായ അഭിലാൽ ജന്മനാ രോഗിയാണ്. വള൪ച്ച മുരടിച്ച് അസ്ഥികൾ ഒടിയുന്ന രോഗം വീട്ടുകാ൪ക്ക് എന്നും നൊമ്പരമായിരുന്നു. എന്നാൽ, ദുരിതങ്ങൾക്ക് മുന്നിൽ തളരാൻ അഭിലാൽ ഒരുക്കമായിരുന്നില്ല. എന്തുവന്നാലും പഠിക്കണം എന്നുതന്നെയായിരുന്നു വാശി.
അഞ്ചാംക്ളാസ് വരെ എൻ.ആ൪.പി.എം.എച്ച്.എസിൽ പഠിച്ച അഭിലാൽ സ്വന്തമായി പരീക്ഷ എഴുതിയിരുന്നു. 11 വയസ്സായപ്പോൾ സ്വന്തമായി എഴുതാനുള്ള കഴിവ് നഷ്ടപ്പെട്ടു. എങ്കിലും വീട്ടിലിരുന്ന് പഠിച്ച് എൻ.ആ൪.പി.എമ്മിൽ പരീക്ഷയെഴുതി അഭിലാൽ മുന്നേറി. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താൽ പരീക്ഷകൾ കടന്നു. കഷ്ടിച്ച് 10മിനിറ്റ് മാത്രം ഇരിക്കാൻ കഴിയുന്ന അഭിലാൽ എസ്.എസ്.എൽ.സി കടന്നുകൂടി.
തുട൪ന്ന് പ്ളസ്ടുവിന് ചേ൪ന്നു. ഒന്നാംവ൪ഷ പരീക്ഷ ജയിച്ച അഭിലാലിനെ അച്ഛനാണ് സ്കൂളിലേക്ക് പരീക്ഷക്കായി എടുത്തുകൊണ്ടുവരുന്നത്. ബെഞ്ചിൽ കിടന്ന് അഭിലാൽ പറയുന്ന ഉത്തരങ്ങൾ ഒമ്പതാംക്ളാസ് വിദ്യാ൪ഥിയായ അസ്ലമാണ് കടലാസിലേക്ക് പക൪ത്തിയത്.പ്ളസ്ടു വിജയിക്കുമെന്ന് ഉറപ്പുള്ള അഭിലാൽ സ൪ക്കാ൪ ജോലി ലഭിക്കണമെന്ന പ്രാ൪ഥനയിലാണ്. വൈകല്യമുള്ള പുതിയവിള രമണാലയത്തിൽ അഖിൽ (17), കീരിക്കാട് തെക്ക് ചെമ്പോലിൽ വടക്കതിൽ സനീഷ് എന്നിവരും ഇവിടെ പരീക്ഷ എഴുതുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story