Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightലെപ്രസി സാനട്ടോറിയം...

ലെപ്രസി സാനട്ടോറിയം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു

text_fields
bookmark_border
ലെപ്രസി സാനട്ടോറിയം അളക്കാനെത്തിയ ഉദ്യോഗസ്ഥരെ സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞു
cancel

ചാരുംമൂട്: ഇന്തോ-ടിബറ്റൻ ബോ൪ഡ൪ പൊലീസ് ക്യാമ്പിന് നൂറനാട് ലെപ്രസി സാനട്ടോറിയം വസ്തു അളന്ന് തിട്ടപ്പെടുത്താൻ എത്തിയ റവന്യൂ-ഐ.ടി.ബി.പി ഉദ്യോഗസഥരെ സി.പി.എം പ്രവ൪ത്തക൪ തടഞ്ഞു. തിങ്കളാഴ്ച സാനട്ടോറിയം പടിഞ്ഞാറെ ഗേറ്റിലൂടെ അകത്തുകടക്കാൻ ശ്രമിച്ച ഉദ്യോഗസ്ഥരെയാണ് തടഞ്ഞത്.
1936ൽ ആരംഭിച്ച സാനട്ടോറിയത്തിൽ സാധാരണക്കാരെ ചികിത്സിക്കുന്ന ഒ.പി, ഐ.പി വിഭാഗം നി൪ത്തലാക്കിയെന്ന് ആരോപിച്ച് ഐ.ടി.ബി.പിക്ക് സ്ഥലം അനുവദിച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്.
ഐ.ടി.ബി.പി ദൽഹി സി.ഐ സുരേഷ്, താമരക്കുളം വില്ലേജോഫിസ൪ എസ്. സോമശേഖരൻ നായ൪, താലൂക്ക് സ൪വേയ൪ വി.പി. ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് അളവിനെത്തിയത്. മുഖ്യമന്ത്രി, റവന്യൂ-ആരോഗ്യ മന്ത്രിമാ൪ എന്നിവരുടെ നി൪ദേശാനുസരണം കലക്ട൪ മാവേലിക്കര തഹസിൽദാ൪ക്കാണ് വസ്തു അളന്ന് തിട്ടപ്പെടുത്താൻ നി൪ദേശം നൽകിയത്.
വിവരമറിഞ്ഞ് രാവിലെ മുതൽ സി.പി.എം പ്രവ൪ത്തക൪ സാനട്ടോറിയം പടിഞ്ഞാറെ ഗേറ്റിനുമുന്നിൽ തടിച്ചുകൂടി. തുട൪ന്ന് അളവിന് ഉദ്യോഗസ്ഥ൪ എത്തിയപ്പോൾ പ്രവ൪ത്തക൪ തടയുകയായിരുന്നു.
ഇതേതുട൪ന്ന് ഉദ്യോഗസ്ഥ൪ക്ക് സാനട്ടോറിയം വളപ്പിനുള്ളിൽ കടക്കാനാകാതെ തിരികെ പോകേണ്ടിവന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. രാഘവൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ കെ. ബിജു, ബിനു, സി.പി.എം ഏരിയാകമ്മിറ്റി അംഗങ്ങളായ പി. ജോസഫ്, എൻ. മോഹൻകുമാ൪, ഡി.വൈ.എഫ്.ഐ ഏരിയാ സെക്രട്ടറി കെ. സഞ്ജു എന്നിവരുടെ നേതൃത്വത്തിലാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story