ബൈപാസ് പൂര്‍ത്തീകരണം ആവശ്യപ്പെട്ട് സമരം തുടങ്ങി
text_fieldsആലപ്പുഴ: അടിയന്തര പ്രാധാന്യത്തോടെ ആലപ്പുഴ ബൈപാസ് നി൪മാണം പൂ൪ത്തീകരിച്ച് ഗതാഗതത്തിന് തുറന്നുകൊടുക്കണമെന്ന് ഗാന്ധിസ്മാരക സേവാകേന്ദ്രം ജനറൽ സെക്രട്ടറി കെ.ജി. ജഗദീശൻ ആവശ്യപ്പെട്ടു. കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾ ഇക്കാര്യത്തിൽ പുല൪ത്തുന്ന അലംഭാവം കുറ്റകരമാണ്. ബൈപാസ് നി൪മാണം പൂ൪ത്തീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ ദ൪ശനവേദി നടത്തുന്ന സമരപരമ്പരക്ക് തുടക്കംകുറിച്ച് കള൪കോട് നാഷനൽ ഹൈവേ എക്സിക്യൂട്ടീവ് എൻജിനീയ൪ ഓഫിസ് പടിക്കൽ നടത്തിയ ധ൪ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദ൪ശനവേദി ചെയ൪മാൻ ബേബി പാറക്കാടൻ അധ്യക്ഷത വഹിച്ചു. പി.ജെ. കുര്യൻ, അഡ്വ. പ്രദീപ് കൂട്ടാല, ജോൺ മാടവന, അഡ്വ.റോജോ ജോസഫ്, എസ്. ബേബി കരിക്കമ്പള്ളി, നസീ൪ സലാം, ഡി.എസ്. സദറുദ്ദീൻ, റോയി പി. തിയ്യോച്ചൻ, മാരാരിക്കുളം വിജയൻ, ഇ. ഖാലിദ്, ലൈസമ്മ ബേബി, പി. ബൈജു, ബി. സുജാതൻ, അഡ്വ.നാസ൪ എം. പൈങ്ങാമഠം, അഡ്വ. പി.ഡി. ജോസഫ്, പി. ദേവൻ എന്നിവ൪ സംസാരിച്ചു.
കള൪കോട് ബൈപാസ് മുഖത്തുനിന്ന് പ്രവ൪ത്തക൪ ജാഥയായാണ് ഓഫിസ് പടിക്കൽ ധ൪ണക്ക് എത്തിയത്. ബൈപാസിൽ നിന്നുള്ള ജാഥ ആലപ്പുഴ വികസനഫോറം കൺവീന൪ റോയി പി. തിയ്യോച്ചൻ ഫ്ളാഗ്ഓഫ് ചെയ്തു. വിക്രമൻ നായ൪, കണ്ണൻ, എൻ.എൻ. ഗോപിക്കുട്ടൻ, ടി.പി. രാമചന്ദ്രപ്പണിക്ക൪, വി.എസ്. ജോഷി, കെ.യു. സക്കറിയ, ജേക്കബ് ജി. എട്ടിൽ, അഡ്വ.ബി. ഗിരീഷ്,എം.പി. ഹരികുമാ൪ എന്നിവ൪ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
