Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightകറ്റാനം സെന്‍റ് തോമസ്...

കറ്റാനം സെന്‍റ് തോമസ് മിഷന്‍ ആശുപത്രി നഴ്സുമാര്‍ സമരത്തിലേക്ക്

text_fields
bookmark_border
കറ്റാനം സെന്‍റ് തോമസ് മിഷന്‍ ആശുപത്രി നഴ്സുമാര്‍ സമരത്തിലേക്ക്
cancel

കായംകുളം: കറ്റാനം സെൻറ് തോമസ് മിഷൻ ആശുപത്രിയിലെ നഴ്സുമാ൪ സമരം തുടങ്ങി. ഓൾ ഇന്ത്യ പ്രൈവറ്റ് നഴ്സസ് അസോസിയേഷൻെറ നേതൃത്വത്തിലാണ് സമരം. മാ൪ത്തോമാ സഭയുടെ നേതൃത്വത്തിലുള്ള ആശുപത്രി മാനേജ്മെൻറിൻെറ നിഷേധ നിലപാടുകളാണ് സമരവുമായി രംഗത്തിറങ്ങാൻ കാരണമെന്ന് നഴ്സുമാ൪ പറഞ്ഞു. സ൪ക്കാ൪ അംഗീകരിച്ച മിനിമം വേതനം നടപ്പാക്കുക, ബോണ്ട് സമ്പ്രദായം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
അവകാശങ്ങൾ ചോദിച്ചതിൻെറ പേരിൽ പിരിച്ചുവിട്ട സഹപ്രവ൪ത്തകയെ തിരിച്ചെടുക്കണമെന്നും ആവശ്യപ്പെടുന്നു. സ൪ട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ചിരിക്കുന്ന മാനേജ്മെൻറ് 2500 രൂപ മുതൽ 4000 രൂപവരെയാണ് നഴ്സുമാ൪ക്ക് ശമ്പളമായി നൽകുന്നത്. ഓവ൪ടൈം ചെയ്യിക്കുമെങ്കിലും പ്രതിഫലം നൽകാറില്ല. ആറുമുതൽ പത്തുവ൪ഷം വരെ സ൪വീസുകാ൪ക്കാണ് 4000 രൂപ നൽകുന്നത്. സ൪ട്ടിഫിക്കറ്റുകൾ പിടിച്ചുവെച്ചിരിക്കുന്നതിനാൽ അവസരം വരുമ്പോൾ മറ്റ് സാധ്യതകൾ ഉപയോഗപ്പെടുത്താനും കഴിയുന്നില്ല. മാന്യമായ വേതനം നൽകണമെന്ന് ആവശ്യവുമായി നിരവധി തവണ മാനേജ്മെൻറിനെ സമീപിച്ചെങ്കിലും നിഷേധമറുപടി ലഭിച്ചതാണ് സമരത്തിന് കാരണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.മൾട്ടി സ്പെഷാലിറ്റി ആശുപത്രിയിൽ നഴ്സിങ് സൂപ്രണ്ട് ഇല്ലാത്തതുകാരണം പരാതി സമ൪പ്പിക്കാൻ കഴിയുന്നില്ല. സമരത്തിന് മുൻകൂട്ടി നോട്ടീസ് നൽകിയെങ്കിലും ച൪ച്ചക്കുപോലും മാനേജ്മെൻറ് തയാറായില്ലെന്നും സമരക്കാ൪ പറയുന്നു. ഭൂരിപക്ഷം നഴ്സുമാരും സമരത്തിന് ഇറങ്ങിയതോടെ ആശുപത്രി പ്രവ൪ത്തനവും താളംതെറ്റിയിട്ടുണ്ട്. മാനേജ്മെൻറിന് താൽപ്പര്യമുള്ള നഴ്സുമാരെ ഉപയോഗിച്ചാണ് അത്യാഹിതവിഭാഗം പ്രവ൪ത്തിപ്പിക്കുന്നത്. മറ്റ് വാ൪ഡുകളിൽ നഴ്സിങ് വിദ്യാ൪ഥികളുടെ സേവനമാണ് പ്രയോജനപ്പെടുത്തുന്നത്.
ആശുപത്രി പടിക്കൽ ആരംഭിച്ച അനിശ്ചിതകാല സമരത്തിന് അസോസിയേഷൻ ദേശീയ ട്രഷറ൪ അനു ജേക്കബ്, സംസ്ഥാന സെക്രട്ടറി സിജോ ജയിംസ്,വൈസ് പ്രസിഡൻറ് ലിജു ജോ൪ജ്, അംഗങ്ങളായ നി൪മൽ,റോബിൻ, ജില്ലാ കോ ഓഡിനേറ്റ൪ ബിജോ ജോൺ, യൂനിറ്റ് സെക്രട്ടറി ഷീബ എന്നിവ൪ നേതൃത്വം നൽകുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story