Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൊലീസ് കാറ്റഴിച്ച...

പൊലീസ് കാറ്റഴിച്ച ലോറിയുടെ ഉടമയെ കണ്ടെത്തിയില്ല

text_fields
bookmark_border
പൊലീസ് കാറ്റഴിച്ച ലോറിയുടെ ഉടമയെ കണ്ടെത്തിയില്ല
cancel

കളമശേരി: ശമ്പളം ലഭിക്കാത്തതിൻെറ പേരിൽ ജീവനക്കാ൪ റോഡരികിൽ ഉപേക്ഷിച്ചിട്ട ട്രെയ്ല൪ ലോറിയുടെ ടയറിൻെറ കാറ്റ് പൊലീസ് കുത്തിവിട്ടു. കളമശേരിയിലാണ് സംഭവം. ഒന്നരമാസം മുമ്പ് കാറ്റുകുത്തിവിട്ട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്ന ലോറി എടുത്ത് മാറ്റാനോ ഉടമയാരെന്ന് കണ്ടെത്താനോ പൊലീസ് മെനക്കെട്ടില്ല. സാമ്പത്തിക പ്രതിസന്ധിയെത്തുട൪ന്ന് ജീവനക്കാ൪ക്ക് ശമ്പളം ലഭിക്കാത്തതിൻെറ പേരിൽ ലോറി ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. ഈ സമയത്ത് വാഹന പരിശോധനക്കെത്തിയ പൊലീസ് അനധികൃത പാ൪ക്കിൻെറ പേരിൽ ട്രെയ്ല൪ ലോറിയുടെ മുൻവശത്തെ കാറ്റ് കുത്തിവിടുകയായിരുന്നു. ഉപേക്ഷിക്കപ്പെട്ട ലോറി ഗതാഗതത്തിന് തടസ്സം സൃഷ്ടിക്കുന്നുവെന്നായപ്പോൾ പൊലീസ് ലോറിയുടെ മുൻവശം കെട്ടിവലിച്ച് പാതയുടെ താഴേക്ക് നീക്കിയിട്ടിരിക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story