Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 6:07 PM IST Updated On
date_range 13 March 2012 6:07 PM ISTനിയന്ത്രണം വിട്ട ലോറി ബസിന് പിറകിലിടിച്ച് 20 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
മലപ്പുറം: നിയന്ത്രണം വിട്ട ലോറി സ്വകാര്യ ബസിൻെറ പിറകിലിടിച്ച് 20ൽ അധികം പേ൪ക്ക് പരിക്ക്. ഒരു മണിക്കൂ൪ കുടുങ്ങിക്കിടന്ന ലോറി ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോട്ടക്കൽ പുത്തൂ൪ ഇറക്കത്തിൽ ഇന്ന് രാവിലെ പത്തരയോടെയായിരുന്നു അപകടം. പട്ടാമ്പിയിൽ നിന്ന് പുലാമന്തോൾ - കൊളത്തൂ൪ -കോട്ടക്കൽ -കോഴിക്കോട് റൂട്ടിൽ സ൪വീസ് നടത്തുന്ന സ്വകാര്യ ബസിൻെറ പിറകിലാണ് ലോറിയിടിച്ചത്. ബസിലെ ഒട്ടേറെ യാത്രക്കാ൪ക്ക് നിസാര പരിക്കുണ്ട്. ലോറിക്കകത്ത് കുടുങ്ങിക്കിടന്ന ഡ്രൈവറെ ഒരു മണിക്കൂ൪ പണിപ്പെട്ടാണ് ഫയ൪ഫോഴ്സും പൊലീസും നാട്ടുകാരും ചേ൪ന്ന് പുറത്തെടുത്തത്. ഇയാളുടെ നില ഗുരുതരമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
