Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപൊലീസ് വീഴ്ച...

പൊലീസ് വീഴ്ച തുടര്‍ക്കഥ ആലുവയില്‍ വി.ഐ.പികള്‍ സുരക്ഷിതരല്ല

text_fields
bookmark_border
പൊലീസ് വീഴ്ച തുടര്‍ക്കഥ ആലുവയില്‍ വി.ഐ.പികള്‍ സുരക്ഷിതരല്ല
cancel

ആലുവ: ആലുവയിലെത്തുന്ന വി.ഐ.പികൾക്ക് സുരക്ഷ ഒരുക്കുന്നതിൽ പൊലീസ് വീഴ്ച തുട൪കഥയാകുന്നു. പൊലീസ് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ വീഴ്ചയാണ് നഗരത്തിലും സമീപപ്രദേശങ്ങളിലും സുരക്ഷിതത്വം ഇല്ലാതാവാൻ ഇടയാക്കുന്നത്. പാലസിൽ തുട൪ച്ചയായി രണ്ടാം തവണയാണ് പ്രമുഖ വി.ഐ.പികളുടെ സുരക്ഷാ കാര്യങ്ങളിൽ വീഴ്ചപറ്റുന്നത്. രഹസ്യാന്വേഷണ വിഭാഗത്തിൻെറ വീഴ്ചയാണ് തിങ്കളാഴ്ച പാലസിൽ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ അരമണിക്കൂറോളം മഹിളാ കോൺഗ്രസുകാ൪ കരിങ്കൊടി പ്രകടനം നടത്താൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. സംസ്ഥാന പ്രസിഡൻറ് ബിന്ദു കൃഷ്ണൻ, സെക്രട്ടറി കൊച്ചുത്രേസ്യ, കൊല്ലം ജില്ലാ പ്രസിഡൻറ് കൃഷ്ണവേണി എന്നിവരടക്കം 15 മഹിള കോൺഗ്രസ് പ്രവ൪ത്തകരാണ് വി.എസിൻെറ 107ാം നമ്പ൪ മുറിക്ക് മുന്നിലെത്തി മുദ്രാവാക്യം മുഴക്കിയത്. മഹിള കോൺഗ്രസ് പ്രവ൪ത്തക൪ നേരത്തേതന്നെ പാലസിലെത്തി സമരം ചെയ്യാൻ തയാറെടുത്തിരുന്നു. ഇവ൪ പ്രകടനം നടത്തുമെന്ന വിവരം അറിഞ്ഞ് മാധ്യമ പ്രവ൪ത്തകരും ഇവിടെയെത്തിയിരുന്നു. എന്നാൽ, നഗരത്തിൽതന്നെ സ്ഥിതി ചെയ്യുന്ന റൂറൽ ജില്ലാ പൊലീസ് ആസ്ഥാന മന്ദിരത്തിൽ പ്രവ൪ത്തിക്കുന്ന രഹസ്യാന്വേഷണ വിഭാഗം ഈ വിവരം അറിഞ്ഞില്ലെന്നത് പൊലീസിൻെറ സുരക്ഷാ പാളിച്ചയെ എടുത്തുകാണിക്കുന്നു. അരമണിക്കൂറോളം വനിത കോൺഗ്രസ് പ്രവ൪ത്തക൪ പ്രതിഷേധ പ്രകടനം നടത്തിയ ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കിയത്. പ്രതിപക്ഷ നേതാവിനെതിരെ ഗസ്റ്റ്ഹൗസിൽ ഇത്തരം സംഭവമുണ്ടായത് പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്നു. പൊലീസ് മനപൂ൪വം സമരക്കാരെ സഹായിക്കുകയായിരുന്നുവെന്നും ആക്ഷേപമുയ൪ന്നിട്ടുണ്ട്. മാസങ്ങൾക്ക് മുമ്പ് മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലസിൽ വിശ്രമിക്കുമ്പോഴും ഇത്തരത്തിൽ സുരക്ഷാപാളിച്ച സംഭവിച്ചിരുന്നു. അന്ന് ഒരു സ്ത്രീ മുഖ്യമന്ത്രിയുടെ മുറിയിലേക്ക് ഓടിക്കയറുകയായിരുന്നു. സംഭവം പുറംലോകമറിയാതെ ഒതുക്കിത്തീ൪ക്കാൻ റൂറൽ ജില്ല പൊലീസിലെ ഉന്നത ഉദ്യോഗസ്ഥ൪ ശ്രമം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story