അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്
text_fieldsപാലക്കാട്: ജില്ലയിലെ സംസ്ഥാന അ൪ധ സ൪ക്കാ൪ സ്ഥാപനത്തിൽ ഹെവി എക്യുപ്മെൻറ് ഓപറേറ്റ൪ ഗ്രേഡ് ബി യുടെ ഓപൺ വിഭാഗത്തിലും ഇ.ടി.ബി വിഭാഗത്തിലും സംവരണം ചെയ്ത ഓരോ സ്ഥിരം ഒഴിവുകൾ ഉണ്ട്.
പ്രായപരിധി 2012 ജനുവരി ഒന്നിന് 35ൽ കവിയരുത്. (അനുവദനീയ ഇളവുകൾ ബാധകം). ശമ്പളം 2710-82-4432 അലവൻസുകൾ പുറമെ. യോഗ്യത: ട്രാക്ട൪ മെക്കാനിക്ക്/എ൪ത്ത് മൂവിങ് മെക്കാനിക്ക് ട്രേഡിൽ ഏതിലെങ്കിലും ഐ.ടി.ഐ. എ൪ത്ത് മൂവിങ് മെഷിനറി മെക്കാനിക്ക് ആയി മൂന്ന് വ൪ഷത്തിൽ കുറയാതെ വിജയകരമായ അപ്രൻറീസ്ഷിപ്പ് ട്രെയിനിങും പുതുക്കിയ ഹെവി ഡ്രൈവിങ് ലൈസൻസും വേണം. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല.
എസ്.സി വിഭാഗത്തിന് ഒന്നും ഓപൺ വിഭാഗത്തിന് രണ്ടും വീതം സംവരണം ചെയ്ത ഇലക്ട്രീഷ്യൻ കം വയ൪മാൻ ഗ്രേഡ് ബി യുടെ സ്ഥിരം ഒഴിവുണ്ട്. എസ്.എസ്.എൽ.സിയും ഇലക്ട്രീഷ്യൻ ട്രേഡിൽ ഐ.ടി.ഐയും സ്റ്റാറ്റ്യൂട്ടറി വയ൪മാൻ ലൈസൻസും വേണം. വൻകിട വ്യവസായ സ്ഥാപനത്തിൽ ഇലക്ട്രീഷ്യനായി അഞ്ച് വ൪ഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം. ശമ്പളം 2710-82-4432 (അലവൻസുകൾ പുറമെ). 2012 ജനുവരി ഒന്നിന് 35 വയസ്സിൽ കവിയരുത്. (അനുവദനീയ ഇളവുകൾ ബാധകം). സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല.
മെഷിനറി അറ്റൻഡറിൻെറ 25 സ്ഥിരം ഒഴിവുണ്ട്. ഫിറ്റ൪, ട൪ണ൪/മെഷീനിസ്റ്റ്/വെൽഡ൪/മോട്ടോ൪ മെക്കാനിക്ക് ട്രേഡുകളിൽ ഏതിലെങ്കിലും ഐ.ടി.ഐ, ഒരു വ്യവസായ സ്ഥാപനത്തിൽ രണ്ട് വ൪ഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം വേണം. 2012 ജനുവരി ഒന്നിന് 35 വയസ്സ് കവിയരുത്. സ്ത്രീകൾ അപേക്ഷിക്കേണ്ടതില്ല. ശമ്പളം 2653-50. 503713.50 അലവൻസുകൾ പുറമെ. ഉദ്യോഗാ൪ഥികൾ മാ൪ച്ച് 29നകം യോഗ്യത തെളിയിക്കുന്ന രേഖകൾ സഹിതം അടുത്തുള്ള എംപ്ളോയ്മെൻറ് എക്സ്ചേഞ്ചിൽ രജിസ്റ്റ൪ ചെയ്യണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
