Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightഅമ്മത്തൊട്ടിലില്‍...

അമ്മത്തൊട്ടിലില്‍ വീണ്ടും പെണ്‍കുഞ്ഞ്

text_fields
bookmark_border
അമ്മത്തൊട്ടിലില്‍ വീണ്ടും പെണ്‍കുഞ്ഞ്
cancel

പാലക്കാട്: ജില്ലാ ആശുപത്രിയോടനുബന്ധിച്ച ജില്ലാ ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ ആറ് മാസം പ്രായം തോന്നിക്കുന്ന പെൺകുഞ്ഞിനെ ലഭിച്ചു.
ഞായറാഴ്ച വൈകീട്ട് 7.25 ന് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് എ. സുമയാണ് കുഞ്ഞിനെ കണ്ടത്.
വസ്ത്രങ്ങളും കളിപ്പാട്ടങ്ങളുമടങ്ങിയ ബാഗും ഉണ്ടായിരുന്നു. കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് ആശുപത്രി അധികൃത൪ പറഞ്ഞു.
സി.ഡബ്ള്യു.ഡി.സി സെക്രട്ടറി ഡോ. വിജയകുമാ൪, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി വിജയകുമാ൪, ചൈൽഡ് വെൽഫെയ൪ കമ്മിറ്റി ചെയ൪മാൻ വി.പി. കുര്യാക്കോസ്, സമിതി അംഗങ്ങളായ സിസ്റ്റ൪ ടെസിൻ, കെ. കൃഷ്ണകുമാ൪ എന്നിവരടങ്ങിയ സമിതി മലപ്പുറം ജില്ലയിലെ കോഡൂ൪ ശിശുപരിപാലന കേന്ദ്രത്തിലേക്ക് കുഞ്ഞിനെ തിങ്കളാഴ്ച കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story