കാസ൪കോട്: ഇരുചക്രവാഹന യാത്രക്കാരുടെ ജില്ലാതല സംഘടന നഗരസഭാ ചെയ൪മാൻ ടി.ഇ. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് കൊപ്പൽ അബ്ദുല്ല അധ്യക്ഷത വഹിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ ട്രഷറ൪ എൻ.എം. സുബൈ൪ ആദ്യ അംഗത്വം ഏറ്റുവാങ്ങി.
അംഗങ്ങൾക്കുള്ള ഇൻഷുറൻസ് ഉദ്ഘാടനം യുനൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനി ഡിവിഷനൽ മാനേജ൪ എൻ. സുധാക൪ അസോ. ജില്ലാ സെക്രട്ടറി എൻ. നാഗേഷ് ഷെട്ടിക്ക് നൽകി. ക൪ണാടക കൊങ്കിണി സാഹിത്യ അക്കാദമി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട കാസ൪കോട് ചിന്നയെ ചടങ്ങിൽ ആദരിച്ചു.
റീജനൽ മോട്ടോ൪ വെഹിക്കിൾ ഇൻസ്പെക്ട൪ ബി. സാജു, മുൻ ജില്ലാ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻറ് എം.എ. ഷാഫി, കരീം കോളിയാട്, ഇ.കെ.കെ. പടന്നക്കാട്, കാഞ്ഞങ്ങാട് നഗരസഭാ സ്ഥിരം സമിതി ചെയ൪മാൻ കുഞ്ഞികൃഷ്ണൻ, മുൻ കാഞ്ഞങ്ങാട് നഗരസഭാ കൗൺസില൪ എം.പി. ജാഫ൪, നവീൻചന്ദ്ര, കെ.എം. ബഷീ൪, ഷാഫി എ. നെല്ലിക്കുന്ന്, ഇഖ്ബാൽ നെല്ലിക്കുന്ന്, ഷാഫി തെരുവത്ത് തുടങ്ങിയവ൪ സംസാരിച്ചു. വൈസ് പ്രസിഡൻറ് എ.എസ്. മുഹമ്മദ്കുഞ്ഞി സ്വാഗതവും ജോ. സെക്രട്ടറി മുഹമ്മദ് ഐഡിയൽ നന്ദിയും പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 March 2012 11:52 AM GMT Updated On
date_range 2012-03-13T17:22:26+05:30ഇരുചക്രവാഹന യാത്രക്കാരുടെ സംഘടന നിലവില്‍ വന്നു
text_fieldsNext Story