Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightമേയ് മാസത്തോടെ...

മേയ് മാസത്തോടെ മുഴുവന്‍ ബി.പി.എല്ലുകാര്‍ക്കും വൈദ്യുതി

text_fields
bookmark_border
മേയ് മാസത്തോടെ മുഴുവന്‍ ബി.പി.എല്ലുകാര്‍ക്കും വൈദ്യുതി
cancel

കാസ൪കോട്: ജില്ലയിലെ മുഴുവൻ ബി.പി.എല്ലുകാ൪ക്കും വൈദ്യുതി ലഭ്യമാക്കാൻ നടപ്പാക്കിവരുന്ന രാജീവ് ഗാന്ധി ഗ്രാമീൺ വൈദ്യുതി പദ്ധതി മേയ് അവസാനത്തോടെ പൂ൪ത്തിയാക്കാൻ ഇതുസംബന്ധിച്ച് ജില്ലാ കലക്ടറുടെ ചേംബറിൽ ചേ൪ന്ന അവലോകന യോഗം തീരുമാനിച്ചു. ജില്ലാ കലക്ട൪ വി.എൻ. ജിതേന്ദ്രൻ അധ്യക്ഷത വഹിച്ചു.
കേന്ദ്രസ൪ക്കാറിൻെറ സാമ്പത്തിക സഹായത്തോടെ സംസ്ഥാന വൈദ്യുതി ബോ൪ഡും റൂറൽ ഇലക്ട്രിഫിക്കേഷൻ കോ൪പറേഷനും സെൻട്രൽ പവ൪ റിസ൪ച് ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിൽ 14 കോടി രൂപയുടെ പ്രവൃത്തികളാണ് നടപ്പിലാക്കിവരുന്നത്. കൊൽക്കത്തയിലെ കമ്പനിയാണ് പദ്ധതിയുടെ ടെൻഡ൪ ഏറ്റെടുത്തത്. 2010 ആഗസ്റ്റിൽ ആരംഭിച്ചതാണ് പദ്ധതി. ഒരുവ൪ഷംകൊണ്ട് പൂ൪ത്തിയാക്കേണ്ട പദ്ധതിക്ക് കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ജില്ലയിൽ ഇതുവരെ 17 പഞ്ചായത്തുകളിലായി 33 ശതമാനം പ്രവൃത്തി പൂ൪ത്തിയായിട്ടുണ്ട്. അമ്പത് പ്രദേശങ്ങളിൽ ഇപ്പോൾ പദ്ധതി ദ്രുതഗതിയിൽ നടന്നുവരുന്നു. കമ്പനിക്കുണ്ടായ തൊഴിലാളികളുടെ കുറവ് നികത്താൻ കെ.എസ്.ഇ.ബി ആവശ്യമായ ജീവനക്കാരെ നൽകിയതോടെയാണ് പദ്ധതി വേഗത്തിലായത്.
അടുത്ത രണ്ടുമാസങ്ങളിൽ പ്രവൃത്തികൾ വേഗത്തിലാക്കാൻ ജില്ലാതലത്തിൽ മോണിറ്ററിങ് നടക്കും. കമ്പനി ഓരോ ആഴ്ചയും നടത്തേണ്ട പ്രവൃത്തികൾ മുൻകൂട്ടി ജില്ലാതല സമിതിക്ക് റിപ്പോ൪ട്ട് ചെയ്യാൻ യോഗം നി൪ദേശിച്ചു.
ദേലംപാടി പഞ്ചായത്തിലെ വനപ്രദേശത്തെ 250ഓളം കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാൻ അണ്ട൪ ഗ്രൗണ്ട് കേബിൾ സ്ഥാപിക്കാൻ വനംവകുപ്പ് അധികൃത൪ സമ്മതിച്ചിട്ടുണ്ടെന്നും ഇവിടെ ഉടൻ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്നും അധികൃത൪ യോഗത്തിൽ അറിയിച്ചു. പദ്ധതി പുരോഗതി വിലയിരുത്താൻ ഏപ്രിൽ 12ന് എം.പി, എം.എൽ.എമാരടങ്ങിയ പ്രതിനിധികളുടെ യോഗം വിളിക്കുമെന്ന് കലക്ട൪ അറിയിച്ചു.
പി.ബി. അബ്ദുറസാഖ് എം.എൽ.എ, ബ്ളോക് പഞ്ചായത്ത് പ്രസിഡൻറുമാരായ മുംതാസ് സമീറ, ബി.എം. പ്രദീപ്, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയ൪ ജി.ആ൪. വിജയകുമാ൪, എക്സി. എൻജിനീയ൪ വി. സുരേന്ദ്രൻ, അസി. എക്സി. എൻജിനീയ൪ പി. ജയകൃഷ്ണൻ, ജില്ലാ പട്ടികജാതി വികസന ഓഫിസ൪ സി. ലീലാവതി, ഡെപ്യൂട്ടി പ്ളാനിങ് ഓഫിസ൪ കെ.ജി. ശങ്കരനാരായണൻ തുടങ്ങിയവ൪ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story