Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകുംഭചൂടില്‍ അതിജീവനം...

കുംഭചൂടില്‍ അതിജീവനം കാക്കുന്ന ‘ബൗബാബ്’

text_fields
bookmark_border
കുംഭചൂടില്‍ അതിജീവനം കാക്കുന്ന ‘ബൗബാബ്’
cancel

തലശ്ശേരി: കത്തുന്ന കുംഭചൂടിൽ അതിജീവനത്തിൻെറ പ്രകൃതി പാഠം പകരുന്നു ബൗബാബ് (baobab)വൃക്ഷം. തലശ്ശേരി എം.ജി റോഡിൽ സി.എസ്.ഐ പള്ളിക്ക് എതി൪വശമുള്ള ഈ അപൂ൪വ മരം പൈതൃകനഗരിയിലെ ചരിത്ര ‘വസ്തു’ക്കളിൽ ഒന്നാണ്. മഴക്കാലത്ത് 1,20,000 ലിറ്ററോളം വെള്ളം പ്രധാന തടിയിൽ ശേഖരിച്ചുവെക്കുന്ന ബൗബാബ് വരൾച്ചക്കാലത്ത് ഈ വെള്ളം അതിജീവനത്തിനായി ഉപയോഗിക്കുന്നു.
ആഫ്രിക്കൻ രാഷ്ട്രമായ മഡഗാസ്കറിലെ ദേശീയവൃക്ഷമായ ബൗബാബിനെ ജീവൽ വൃക്ഷം എന്നും കുപ്പി കമഴ്ത്തിയപോലുള്ള ആകൃതിയുള്ളതിനാൽ കുപ്പി മരമെന്നും വിളിക്കുന്നു. തീ പ്രതിരോധിക്കാൻ ശേഷിയുള്ള മരത്തിൻെറ കട്ടി കൂടിയ തൊലി വസ്ത്ര, കയ൪ നി൪മാണത്തിനുപയോഗിക്കുന്നു. ഔധ നി൪മാണത്തിൻെറ കൂട്ടാണ് ഇലകൾ.
പൊള്ളയായ പൊത്തുകൾക്ക് മൃഗങ്ങൾക്കുമാത്രമല്ല മനുഷ്യ൪ക്ക് വരെ അഭയമേകാനുള്ള വലുപ്പമുണ്ട്. സാംബിയയിൽ ബൗബാബിൻെറ ഉള്ളിൽ മൂത്രപ്പുര വരെ നി൪മിച്ചിട്ടുണ്ട്. 60 അടി ഉയരത്തിലും 40 അടി വണ്ണത്തിലും വരെ വളരുന്ന മരം ദൂരെ നിന്ന് നോക്കിയാൽ തല മണ്ണിൽ പൂഴ്ത്തി വേരുകൾ മാനത്തുയ൪ത്തി നിൽക്കുന്ന പോലെ തോന്നും. 2000 വ൪ഷം വരെ ആയുസ്സുള്ള വൃക്ഷത്തിൽ വിടരുന്ന വെള്ള പൂവിന് ഒരു ദിവസത്തെ ആയുസ്സേയുള്ളൂ. തലശ്ശേരിയിലെ ബൗബാബിന് 100 വ൪ഷത്തിലേറെ പ്രായമുണ്ട്. തലശ്ശേരി നഗരസഭ അധ്യക്ഷനായിരുന്ന യൂറോപ്യൻ അഭിഭാഷകൻ അലക്സാണ്ട൪ എഫ്. ലാമറാൾ നട്ടതാണെന്നും അതല്ല അറബികൾ കൊണ്ടുവന്നതാണെന്നും അഭിപ്രായമുണ്ട്.
മരം ഓരോ വ൪ഷം വളരുന്നതായി പരിസ്ഥിതി പ്രവ൪ത്തനത്തിൻെറ ഭാഗമായി വ൪ഷങ്ങൾക്ക് മുമ്പ് വൃക്ഷത്തിൻെറ വലുപ്പം അളക്കാറുണ്ടായിരുന്ന തലശ്ശേരി ഹരിതം ബുക്സിലെ ടി.കെ. രാമചന്ദ്രൻ പറയുന്നു. 80 കളിൽ മരം മുറിക്കാൻ ശ്രമമുണ്ടായെങ്കിലും പരിസ്ഥിതി പ്രവ൪ത്തക൪ ഇടപെട്ട് തടയുകയായിരുന്നു. തലശ്ശേരി അഗ്രി ഹോട്ടികൾചറൽ സൊസൈറ്റിയാണ് വൃക്ഷം സംരക്ഷിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story