Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightകെട്ടിടത്തിന്‍െറ...

കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ: കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യുവതിക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കെട്ടിടത്തിന്‍െറ ശോച്യാവസ്ഥ: കോണ്‍ക്രീറ്റ് അടര്‍ന്നുവീണ് യുവതിക്ക് ഗുരുതര പരിക്ക്
cancel

കാഞ്ഞങ്ങാട്: നഗരസഭാ ബസ്സ്റ്റാൻഡിലെ മുനിസിപ്പൽ കോംപ്ളക്സ് കെട്ടിടത്തിൻെറ കോൺക്രീറ്റ് അട൪ന്നുവീണ് യുവതിക്ക് ഗുരുതര പരിക്ക്. മാവുങ്കാൽ പുതിയകണ്ടം ബാബുവിൻെറ ഭാര്യ വി. ശാരദ (32)ക്കാണ് തലക്ക് സാരമായി പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലക്ക് പത്തോളം തുന്നലുണ്ട്. ഞായറാഴ്ച രാവിലെ 8.45ഓടെയായിരുന്നു സംഭവം. പാക്കം വെളുത്തോടിയിലെ സ്വന്തം വീട്ടിലേക്ക് പോകാൻ മക്കളോടൊത്ത് ബസ്സ്റ്റാൻഡിലെത്തിയതായിരുന്നു. ബസ് കാത്തുനിൽക്കുന്നതിനിടെ കോൺക്രീറ്റ് അട൪ന്നുവീഴുകയായിരുന്നു. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാലപ്പഴക്കവും കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതും കാരണം കെട്ടിടത്തിൻെറ പലഭാഗങ്ങളും പൊട്ടിപ്പൊളിഞ്ഞുകിടക്കുകയാണ്. ഇതിനു താഴെയാണ് സ്ത്രീകളും കുട്ടികളുമായി നിരവധി പേ൪ ദിവസവും ബസ് കാത്തുനിൽക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story