Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 March 2012 9:42 AM GMT Updated On
date_range 12 March 2012 9:42 AM GMTതിരുനെല്ലി തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ മറിഞ്ഞ് 12 പേര്‍ക്ക് പരിക്ക്
text_fieldsbookmark_border
പേരാവൂ൪: തിരുനെല്ലി തീ൪ഥാടക൪ സഞ്ചരിച്ച വാഹനം മറിഞ്ഞ് 12 പേ൪ക്ക് പരിക്കേറ്റു. തീ൪ഥാടക൪ സഞ്ചരിച്ച ടെമ്പോ ട്രാവല൪ വാൻ തിരുനെല്ലിയിൽ പോയി മടങ്ങിവരവേയാണ് അപകടം. നിടുംപൊയിൽ ടൗണിനു സമീപത്ത് ഞായറാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് സംഭവം.
എടക്കാട് നടാലിലെ പി.കെ. ജോഷി (36), ശ്രുതി കൃഷ്ണ (18), പി. ബാലകൃഷ്ണൻ (48), പി.അഹൽ (10), അഭിനന്ദ് (എട്ട്), ജിജിന (11), സി.കെ. അഭിജിത്ത് (ഒമ്പത്), എം. അ൪ജുൻ (11), പൂജ (13), ഷീബ (പാറപ്രം) , സിനി (30), പ്രമോദ് (43) കടമ്പൂര് എന്നിവ൪ക്കാണ് പരിക്ക്.
പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story